അച്ഛന്‍ കള്ളം പറയാറില്ല, എന്നാലും അത് ഇപ്പോള്‍ പറയേണ്ട ആവശ്യമില്ലല്ലോ?; മോഹന്‍ലാല്‍ വിവാദത്തെ കുറിച്ച് ധ്യാന്‍

അടുത്തിടെ നടന്‍ ശ്രീനിവാസന്‍ മോഹന്‍ലാലിനെതിരെ നടത്തിയ പ്രസ്താവന വിവാദമായിരുന്നു.ഇപ്പോഴിതാ, വിഷയത്തില്‍ പ്രതികരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ധ്യാനിന്റെ പ്രതികരണം.

‘മലയാള സിനിമയില്‍ തന്നെയുള്ള ഏറ്റവും വലിയ രണ്ട് ആള്‍ക്കാര്‍ക്കിടയില്‍ സംഭവിച്ച ഒരു വിഷയത്തെ കുറിച്ചാണ് സംസാരിക്കുന്നത്. അവര്‍ക്കിടയില്‍ നടന്ന ഒരു സംഭവമാണല്ലോ? അതിനെ കുറിച്ച് പറയാന്‍ നമ്മള്‍ ആരുമല്ല. എന്നാലും പറയാം. ഈ സംഭവം നടക്കുമ്പോള്‍ ഞാന്‍ ഒരു യാത്രയില്‍ ആയിരുന്നു.

അച്ഛനെ കുറിച്ച് അങ്ങനെയൊരു വാര്‍ത്ത കണ്ടപ്പോള്‍ എനിക്ക് വിഷമമായി. നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട രണ്ട് പേര്‍. അതില്‍ ഒരാള്‍ മറ്റൊരാളെ കുറിച്ച് അങ്ങനെ പറയുമ്പോള്‍ കേള്‍ക്കുന്ന നമുക്കാണ് വിഷമമാകുന്നത്. എന്തിനാണ് ഇപ്പോള്‍ അത് പറയുന്നത് എന്നാണ് നമ്മള്‍ ആലോചിക്കുക. അത് സത്യമായിക്കോട്ടെ, അച്ഛന്‍ കള്ളം പറയാറില്ല. എന്നാലും അത് ഇപ്പോള്‍ പറയേണ്ട ആവശ്യമില്ലല്ലോ? ഇവിടുത്തെ രാഷ്ട്രീയക്കാരെല്ലാം കാപട്യക്കാരല്ലേ? ഇലക്ഷന്റെ സമയത്ത് നമ്മളോട് പറയുന്ന കാര്യങ്ങളെല്ലാം അവര്‍ ജയിച്ച് കഴിഞ്ഞ് ചെയ്യുന്നുണ്ടോ? ഇല്ല. അപ്പോള്‍ നമ്മളെല്ലാവരും കാപട്യക്കാരാണ്.

Read more

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലാല്‍ സാര്‍ അച്ഛനോട് വളരെ അടുപ്പത്തോടെ പറഞ്ഞ ഒരു കാര്യം വര്‍ഷങ്ങള്‍ക്ക് ശേഷം പറയേണ്ട ആവശ്യമുണ്ടോ? സരോജ് കുമാറിന് ശേഷം അവര്‍ക്കിടയില്‍ അകല്‍ച്ച ഉണ്ടായിട്ടുണ്ടെന്ന് നമുക്കെല്ലാം അറിയാം. ലാല്‍ സാര്‍ അന്ന് അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ തന്നെ അത് ഇപ്പോള്‍ പറയേണ്ട ആവശ്യവുമില്ല എന്ന് എനിക്ക് തോന്നി. ധ്യാന്‍ പറയുന്നു.