തിലകിനെ സിനിമയില്‍ വിലക്കിയ സമയത്ത് അദ്ദേഹത്തെ വച്ച് സിനിമയെടുത്ത സംവിധായകനാണ് രാമസിംഹന്‍. തിലകന്‍ ഡബിള്‍ റോളിലെത്തിയ ‘മുഖമുദ്ര’ എന്ന സിനിമയാണ് രാമസിംഹന്‍ ഒരുക്കിയത്. തിലകനെ കുറിച്ച് രാമസിംഹന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ സംസാരിച്ചത്.
ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ തിലകന്‍ ചേട്ടന്‍ നമ്പര്‍ വണ്ണാണ്, അതുപോലെ മറ്റൊരു ആര്‍ട്ടിസ്റ്റിനെ അംഗീകരിക്കുന്ന കാര്യത്തിലും. തനിക്ക് പേടിയുള്ള ആര്‍ട്ടിസ്റ്റ് മഞ്ജു വാര്യര്‍ ആണെന്നും മഞ്ജു എന്താണ് അടുത്ത നിമിഷം ചെയ്യാന്‍ പോകുന്നതെന്ന ടെന്‍ഷനിലാണ് താന്‍ അഭിനയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ഉസ്താദ് ഹോട്ടല്‍ സിനിമ കഴിഞ്ഞ് അദ്ദേഹം ദുല്‍ഖറിനെ പ്രശംസിച്ചത് ഇപ്പോഴും ഓര്‍മയുണ്ട്. അതുപോലെ സ്‌ക്രിപ്റ്റ് പഠിക്കുന്ന ആര്‍ടിസ്റ്റുകളില്‍ ഒരാളാണ് തിലകന്‍ ചേട്ടന്‍. സ്‌ക്രിപ്റ്റ് കിട്ടിക്കഴിഞ്ഞാല്‍ തിലകന്‍ ചേട്ടന്‍ അത് പ്ലാന്‍ ചെയ്യും, ഞാന്‍ ഇങ്ങനെ ഡയലോഗ് പ്രസന്റ് ചെയ്യും എന്നൊക്കെ.
കുറച്ചു മുരട്ടുസ്വഭാവം ഉണ്ടെന്നേയുള്ളൂ. ആ മുരടന്‍ സ്വഭാവം മാറ്റി നിര്‍ത്തിയാല്‍ തിലകന്‍ ചേട്ടനെ പോലെ മറ്റൊരു ആര്‍ട്ടിസ്റ്റില്ല. അഭിനയത്തിന്റെ കാര്യത്തില്‍ തിലകന്‍ ഒരു സ്‌കൂളല്ല, ഒരു കോളേജാണ്. അദ്ദേഹത്തെ ഇന്‍ഡസ്ട്രിയില്‍ നിന്ന് മാറ്റി നിര്‍ത്തുക എന്നൊക്കെ പറഞ്ഞാല്‍ അതൊരിക്കലും അംഗീകരിക്കാനാകാത്ത കാര്യമാണ്.
Read more
അദ്ദേഹത്തെ വച്ച് എന്തായാലും സിനിമ ചെയ്യണമെന്ന് അങ്ങനെയാണ് തീരുമാനിക്കുന്നത്. ആ സിനിമ എടുത്തതിനാണ് എന്നെ ഫെഫ്കയില്‍ നിന്ന് പുറത്താക്കിയത്, 2010ല്‍. ഇതുവരെ അവരുടെ പക തീര്‍ന്നിട്ടില്ല. തിലകന്‍ പിന്നെയും അഭിനയിച്ചു. പലരെയും വെല്ലുവിളിച്ച് നമുക്ക് സിനിമ എടുക്കാം. പക്ഷെ നല്ല ടെക്‌നീഷ്യന്‍മാരെ നഷ്ടമാകും എന്നാണ് രാമസിംഹന്‍ പറയുന്നത്.