ആ രംഗം എനിക് ഓകെ ആയിരുന്നില്ല, ഇന്റിമേറ്റ് സീനില്‍ ഞാന്‍ കംഫര്‍ട്ടബിള്‍ അല്ലെന്ന് സംവിധായകനോട് പറഞ്ഞിരുന്നു, എന്നാല്‍..: ദിവ്യ പിള്ള

മലയാളത്തില്‍ ‘കള’ എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ താരമാണ് ദിവ്യ പിള്ള. കളയ്ക്ക് മുമ്പ് ചുരുക്കം സിനിമകള്‍ ചെയ്തെങ്കിലും നടി അധികം ശ്രദ്ധ നേടിയിരുന്നില്ല. നിലവില്‍ തെലുങ്കില്‍ അടക്കം സജീവമാണ് ദിവ്യ. നടിയുടെ തെലുങ്ക് ചിത്രമായ ‘മംഗളവാര’ത്തിലെ നെഗറ്റീവ് കഥാപാത്രം ഏറെ ചര്‍ച്ചയായിരുന്നു.

രാജേശ്വരി ദേവി സമിന്ദാര്‍ എന്ന കഥാപാത്രത്തിന്റെ ട്രാന്‍സിഷന്‍ അടക്കം ശ്രദ്ധ നേടിയിരുന്നു. ഇതിനൊപ്പം ഈ സിനിമയിലെ ഇന്റിമേറ്റ് സീനുകളും ശ്രദ്ധ നേടിയിരുന്നു. താന്‍ അസ്വസ്ഥതയോടെയാണ് ഈ സീനുകള്‍ ചെയ്തതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ദിവ്യ പിള്ള ഇപ്പോള്‍. തെലുങ്ക് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി സംസാരിച്ചത്.

”മംഗളവാരത്തില്‍ ഇന്റിമേറ്റ് സീന്‍ വന്നപ്പോള്‍ ഞാന്‍ കംഫര്‍ട്ടബിള്‍ അല്ലെന്ന് വ്യക്തമാക്കിയിരുന്നു. ആ രംഗത്തില്‍ എന്റെ കൂടെ അഭിനയിക്കുന്ന ശ്രാവണ്‍ എന്റെ മുകളില്‍ വരുന്ന തരത്തിലായിരുന്നു ആദ്യം ആ രംഗം പ്ലാന്‍ ചെയ്തിരുന്നത്. അത് എനിക്ക് ഓകെ ആയിരുന്നില്ല. ഇക്കാര്യം ഞാന്‍ സംവിധായകനോട് പറഞ്ഞു.”

”അപ്പോള്‍ സംവിധായകന്‍ പറഞ്ഞത്, ഈ രണ്ടു കഥാപാത്രങ്ങള്‍ ഇന്റിമേറ്റാകുന്നത് സിനിമയില്‍ ആവശ്യമാണ്. ആ ഫീല്‍ കിട്ടുന്നതിന് ഏത് തരത്തില്‍ ചെയ്യാമെന്ന് നിങ്ങള്‍ രണ്ടു പേരും തീരുമാനിക്കൂ എന്നായിരുന്നു. ശ്രാവണ്‍ എന്നോട് അക്കാര്യത്തില്‍ സഹകരിച്ചു.”

”എന്റെ കഥാപാത്രം ശ്രാവണിന്റെ മുകളില്‍ വരുന്ന തരത്തില്‍ ചെയ്യാമെന്നു പറഞ്ഞതിന് അനുസരിച്ചാണ് ആ സീന്‍ ഇപ്പോള്‍ കാണുന്ന രീതിയില്‍ ചിത്രീകരിച്ചത്” എന്നാണ് ദിവ്യ പിള്ള ഒരു തെലുങ്ക് ചാനലിനോട് തുറന്നു പറഞ്ഞിരിക്കുന്നത്. പായല്‍ രജ്പുത് നായികയായ തെലുങ്ക് സിനിമയാണ് മംഗളവാരം. അജയ് ഭൂപതി സംവിധാനം ചെയ്ത ചിത്രം ശ്രദ്ധ നേടിയിരുന്നു.