ക്ലബ് എന്ന സോഷ്യല്‍ മീഡിയ ആപ്പില്‍ തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടുകള്‍ക്ക് എതിരെ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. തന്റെ പേരിലുള്ള നാലോളം വ്യാജ അക്കൗണ്ടുകളുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചാണ് ദുല്‍ഖര്‍ ഫെയ്‌സ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
“”ഞാന്‍ ക്ലബ് ഹൗസില്‍ ഇല്ല. ഈ അക്കൗണ്ടുകള്‍ എന്റേതല്ല. എന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ആള്‍മാറാട്ടം നടത്തരുത്. അത് ശരിയായ രീതി അല്ല!”, എന്നാണ് ദുല്‍ഖര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
അതേസമയം, അതി വേഗത്തിലാണ് ക്ലബ് ഹൗസ് ആപ്പ് തരംഗമാകുന്നത്. ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ക്കും മീറ്റിംഗുകള്‍ക്കുമാണ് ക്ലബ് ഹൗസ് പ്രധാനമായും ഉപയോഗിക്കുന്നത്.
Read more
ഇന്‍വിറ്റേഷന്‍ നല്‍കി മാത്രമേ ചാറ്റ് റൂമുകളില്‍ പങ്കെടുക്കാന്‍ സാധിക്കൂ എന്നതിനാല്‍ തന്നെ ചാറ്റിംഗ് സ്വകാര്യത നഷ്ടപ്പെടില്ല എന്നതും ക്ലബ് ഹൗസിന്റെ പ്രത്യേകതയാണ്. കൂടുതല്‍ ഫീച്ചറുകള്‍ ഇല്ലാത്തതിനാല്‍ അനായാസം കൈകാര്യവും ചെയ്യാം.