'തല' വലുതായാലോ എന്നു വിചാരിച്ചിട്ടാകും വാപ്പച്ചി ഒരഭിപ്രായവും പറയാറില്ല: ദുല്‍ഖര്‍ സല്‍മാന്‍

നവാഗതനായ അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രം മികച്ച പ്രതികരണം നേടി തിയേറ്ററുകളില്‍ മുന്നേറുകയാണ്. ആദ്യവസാനം ഒരു ഫാമിലി എന്റര്‍ടൈനര്‍ ആയിട്ട് ഒരുക്കിയിരിക്കുന്ന ചിത്രം ഒരു ഫീല്‍ ഗുഡ് ചിത്രമാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ചിത്രം ഉമ്മച്ചിയ്ക്ക് ഒരുപാട് ഇഷ്ടമായെന്ന് പറഞ്ഞ ദുല്‍ഖര്‍ വാപ്പച്ചി ഒരഭിപ്രായവും പറയാറില്ലെന്നും പറഞ്ഞു.

“എന്റെ സിനിമകള്‍ കണ്ടാല്‍ കൊള്ളാം, നന്നായി ഇങ്ങനെയൊക്കെ പറയും. അല്ലാതെ ഒരഭിപ്രായം പറയാന്‍ അദ്ദേഹം താല്‍പര്യപ്പെടാറില്ല. ചിലപ്പോള്‍ അതൊക്കെ കേട്ട് എന്റെ “തല” വലുതായാലോ എന്നു വിചാരിച്ചിട്ടാകും. ഉമ്മച്ചിക്ക് ഒരുപാട് ഇഷ്ടമായി. ഇഷ്ടമായെന്ന് എന്നോട് പറയുകയും ചെയ്തു.” ദുല്‍ഖര്‍ പറഞ്ഞു.

Read more

അച്ഛന്‍ സിനിമ കണ്ടിട്ടില്ലെന്നും എന്നാല്‍ സിനിമ കണ്ട ആളുകള്‍ ഒരുപാട് മെസേജുകള്‍ അച്ഛന് അയച്ചിരുന്നതായും കല്യാണി പറഞ്ഞു. ആ മെസേജുകളൊക്കെ വായിച്ച ശേഷം അച്ഛന്‍ ആദ്യമായി തനിക്കൊരു മെസേജ് തിരിച്ച് അയച്ചെന്നും അതില്‍ “ഐ ആം പ്രൗഡ് ഓഫ് യു” എന്നാണ് എഴുതിയിരുന്നുതെന്നും കല്യാണി പറഞ്ഞു.