കുമ്പളങ്ങിയിലേക്ക് ആദ്യം ആലോചിച്ചത് ധനുഷിനെയാണ്, ആ കഥാപാത്രം തന്നിലേക്കെത്തിയതിൻ്റെ പ്രധാന കാരണം പറഞ്ഞ് ഫഹദ് ഫാസിൽ

മലയാള സിനിമയിൽ ഉയർന്ന് വരുന്ന താരങ്ങളുടെ പ്രതിഫല വിവാദത്തെപ്പറ്റി തുറന്ന് പറ‍ഞ്ഞ് ഫഹദ് ഫാസിൽ. ഫഹദിന്റെ ഏറ്റവും പുതിയ ചിത്രം മലയന്‍കുഞ്ഞിന്റെ പ്രൊമോഷന്റെ ഭാഗമായി മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈക്കാര്യങ്ങളെപ്പറ്റി സംസാരിച്ചത്. . താരങ്ങളുടെ പ്രതിഫലം കൊണ്ടാണ് മിക്ക സിനിമകളും തിയേറ്ററില്‍ പരാജയപ്പെടുന്നത് എന്നാണ് നിര്‍മാതകള്‍ ആരോപിക്കുന്നുണ്ട് ഇതിനെ എങ്ങനെയാണ് നോക്കി കാണുന്നത് എന്ന അവതാരകന്റെ ചോദ്യത്തിന്.

കോസ്റ്റിങ് ഒരു സിനിമയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടൊരു കാര്യമാണ്, ബഡ്ജറ്റില്‍ ഒതുങ്ങുന്ന താരങ്ങളെ വെച്ച് സിനിമ ചെയ്യുക എന്നത് മാത്രമാണ് ഇതിന് പരിഹാരമായിട്ടുള്ളതെന്നാണ് ഫഹദ് മറുപടി പറഞ്ഞത്. അതിന് ഉദാഹരണവും അദ്ദേഹം പറഞ്ഞിരുന്നു. കുമ്പളങ്ങി നൈറ്റ്സില്‍ താന്‍ ചെയ്ത ഷമ്മിയുടെ റോള്‍ ആദ്യ ഘട്ടത്തില്‍ ധനുഷിനെ വെച്ച് പ്ലാന്‍ ചെയ്തതാണ്.

അന്ന് മലയാള സിനിമക്ക് ധനുഷിനെ താങ്ങാന്‍ സാധിക്കാത്തത് കൊണ്ട് പറ്റുന്ന നടനായ എന്നെ വെച്ച് ചെയ്തു. എന്റെ പ്രൊഡക്ഷനാണെങ്കില്‍ കോസ്റ്റിങ് ഞാന്‍ കാര്യമായി തന്നെ എടുക്കാറുണ്ട്. എനിക്ക് താങ്ങാന്‍ പറ്റുന്നവരെ മാത്രമേ ഞാന്‍ വിളിക്കാറുള്ളൂവെന്നും ഫഹദ് പറയുന്നു.

പ്രൊഡക്ഷന്‍ സ്വന്തമായി ചെയ്യുമ്പോള്‍ കുറെ കൂടി കംഫര്‍ട്ട് ആകുന്നുണ്ടോ എന്ന ചോദ്യത്തിന് പണത്തിന്റെ കാര്യത്തില്‍ അല്ല സ്വന്തം പ്രൊഡക്ഷന്‍ കംഫര്‍ട്ട് തരുന്നതെന്നും മറിച്ച് തിരൂമാനങ്ങള്‍ എടുക്കുന്നത്തിലാണെന്നുമായിരുന്നു ഫഹദിന്റെ മറുപടി. സ്വന്തം പ്രൊഡക്ഷന്‍ ആയത് കൊണ്ട് തന്നെ ആരോടും കുടുതല്‍ ചര്‍ച്ച ചെയ്യാതെ പെട്ടന്ന് തിരൂമാനങ്ങള്‍ എടുത്ത് മുന്നോട്ട് പോകാന്‍ കഴിയുന്നുണ്ടെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു..