'നിനക്ക് മേക്കപ്പിന്റെ ആവശ്യമൊന്നുമില്ല, വന്ന് ചെയ്താല്‍ മതി'; ആ സൈക്കോ കഥാപാത്രമാകാന്‍ പറഞ്ഞത് ഷൂട്ടിന് മൂന്ന് ദിവസം മുമ്പ്, ഫഹദ് പറയുന്നു

നടന്‍ ഫഹദ് ഫാസിലിന്റെ ഷമ്മി എന്ന കഥാപാത്രം പ്രേക്ഷകര്‍ക്കിടയില്‍ ഓളം സൃഷ്ടിച്ചിരുന്നു. ചിത്രീകരണത്തിന് മൂന്ന് ദിവസം മുമ്പാണ് തിരക്കഥാകൃത്ത് ശ്യാം പുഷ്‌ക്കരന്‍ തന്നോട് ഷമ്മി ആകണമെന്ന് പറഞ്ഞത് എന്നാണ് ഫഹദ് ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

എന്തു കൊണ്ടാണ് ഫഹദിന്റെ എല്ലാ കഥാപാത്രങ്ങള്‍ക്കും സൈക്കോ ടച്ചുള്ളത് എന്ന ചോദ്യത്തിനാണ് താരം മറുപടി കൊടുത്തത്. തനിക്ക് റൊമാന്റിക്ക് ഹീറോയാവാന്‍ ആഗ്രഹമുണ്ട്. പക്ഷെ എല്ലാവരും ഇത്തരം കഥാപാത്രങ്ങളുമായാണ് വരുന്നത് എന്നാണ് താരം പറയുന്നത്.

കുമ്പളങ്ങിയിലെ ഷമ്മി എന്ന കഥാപാത്രം താനാണ് ചെയ്യുന്നതെന്ന് ഷൂട്ടിംഗ് തുടങ്ങുന്നതിന് മൂന്ന് ദിവസം മുമ്പാണ് ശ്യാം തന്നോട് പറയുന്നത്. “മറ്റാര്‍ക്കും ആ കഥാപാത്രത്തോട് നീതി പുലര്‍ത്താനാവില്ല. അതുകൊണ്ട് നീ തന്നെ ചെയ്യണം. നിനക്ക് അതിന് മേക്കപ്പിന്റെ ആവശ്യമൊന്നുമില്ല. നീ വന്ന് ചെയ്താല്‍ മതി” എന്നാണ് ശ്യാം പറഞ്ഞത് എന്ന് ഫഹദ് പറഞ്ഞു.

Read more

2019ല്‍ പുറത്തെത്തിയ കുമ്പളങ്ങി നൈറ്റ്‌സ് പ്രേക്ഷകപ്രീതിയും നിരൂപക ശ്രദ്ധയും ഒരുപോലെ നേടിയിരുന്നു. മധു സി. നാരായണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഷെയ്ന്‍ നിഗം, അന്ന ബെന്‍ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, മാത്യു തോമസ്, ഗ്രേസ് ആന്റണി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായത്.