ഫഹദും അമലും ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ല; 'ട്രാന്‍സി'നെ കുറിച്ച് അന്‍വര്‍ റഷീദ്

ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം സംവിധായകന്‍ അന്‍വര്‍ റഷീദ് തിരികെ വന്ന സിനിമയായിരുന്നു “ട്രാന്‍സ്”. ഫഹദ് ഫാസിലിന്റെ ഗംഭീര പ്രകടനം കൊണ്ടും മേക്കിങ്ങും കൊണ്ടും ശ്രദ്ധേയമായ ചിത്രത്തെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത ഒരു വസ്തുതയാണ് അന്‍വര്‍ റഷീദ് പങ്കുവച്ചിരിക്കുന്നത്.

ഫഹദ് ഫാസിലും അമല്‍ നീരദും ഒരു രൂപ പോലും ചിത്രത്തിനായി പ്രതിഫലം വാങ്ങിയില്ലെന്നാണ് അന്‍വര്‍ റഷീദ് പറയുന്നത്. തങ്ങളുടെതായ അനുഭവങ്ങള്‍ സിനിമകളില്‍ കൊണ്ടുവരാനും ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് ട്രാന്‍സ് എന്ന സിനിമ ഉണ്ടായത് എന്നാണ് അന്‍വര്‍ റഷീദ് ഓണ്‍ മനോരമയോട് പറഞ്ഞിരിക്കുന്നത്.

ഫഹദും അമലും താനും ആസ്വദിച്ച് ചെയ്ത സിനിമയാണിത്. പ്രതിഫലത്തേക്കാള്‍ പ്രധാനമായിരുന്നു സിനിമയ്ക്കുള്ളിലെ പ്രൊസസ്, അതിനാല്‍ ഫഹദും അമലും ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ല എന്ന് അന്‍വര്‍ വ്യക്തമാക്കി. തന്നോട് കാണിച്ച ആത്മവിശ്വാസത്തിനും സൗഹൃദത്തിനും എപ്പോഴും താന്‍ കടപ്പെട്ടിരിക്കും എന്നും സംവിധായകന്‍ വ്യക്തമാക്കി.

Read more

പുതിയ തമിഴ് സിനിമ ഒരുക്കുകയാണ് അന്‍വര്‍ റഷീദ്. മൂന്ന് സിനിമകളാണ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. ഒരു സിനിമ അന്‍വര്‍ റഷീദ് സംവിധാനം ചെയ്യും. ഇതില്‍ കൈദി ചിത്രത്തിലൂടെ ശ്രദ്ധേയനായ അര്‍ജുന്‍ ദാസ് ആണ് നായകനാവുക. മിഥുന്‍ മാനുവല്‍ തോമസ് ആണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുകയെന്നും അന്‍വര്‍ റഷീദ് പറഞ്ഞു.