'ദൃശ്യം എന്റെ സിനിമയായിരുന്നു കൂടെ നിന്നവൻ ചതിച്ചതാണ്'; നിർമ്മാതാവ്

ദൃശ്യം തന്റെ സിനിമയായിരുന്നു, കൂടെ നിന്നവൻ ചതിച്ചതാണ് ആ സിനിമ കെെവിട്ട് പോകാൻ കാരണമയതെന്നും തുറന്ന് പറഞ്ഞ് നിർമ്മാതാവ് എസ്. സി പിള്ള. ശ്രീനിവാസനെ വെച്ച് താൻ നിർമ്മിക്കാനിരുന്ന ചിത്രമാണ് ദൃശ്യമെന്ന് മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ദൃശ്യം പുറത്തിറങ്ങുന്നതിന് നാല് വർഷം മുൻപ് താൻ കേട്ട കഥയാണ് അത്. അന്ന് അതിന് മെെത്രി പോലീസ് എന്നായിരുന്നു പേരിട്ടിരുന്നത്.

പാസഞ്ചറിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്ന പയ്യൻ അദ്ദേഹത്തിന്റെ ആദ്യ സിനിമ താൻ ചെയ്യണമെന്ന് പറഞ്ഞാണ് തന്റെ അടുത്ത് വരുന്നതും കഥ പറഞ്ഞതും. അദ്ദേഹവും സുഹൃത്ത് സാബു റാമും കൂടെയാണ് തന്റെ അടുത്ത് വന്ന് കഥ പറഞ്ഞത്. അത് തനിക്ക് ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. ജിത്തു ജോസഫ് ആയിരുന്നു തിരക്കഥാക‍ൃത്ത്.

ശ്രീനിവാസനെയായിരുന്നു നായകനായി നിശ്ചയിച്ചിരുന്നത്. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെടുകയും ചെയ്തു. അവസാനം താനും മാനേജരുമായി ആ സിനിമയുടെ പേരിൽ വഴക്കാകുകയും സിനിമ തന്റെ അടുത്ത് പോകുകയുമായിരുന്നു. അടുത്ത ദിവസം രാവിലെ  മണിയൻ പിള്ള രാജുവാണ്  വിളിച്ച് സിനിമ മറ്റൊരാൾ എറ്റെടുത്തുവെന്ന് തന്നോട് പറയുന്നത്. ഒറ്റ രാത്രി കൊണ്ടാണ് ആ സിനിമ തൻ്റെ അടുത്ത് നിന്ന് പോയതെന്നും അദ്ദേഹം പറഞ്ഞു.

Read more

മാനേജർ ചതിച്ചതാണ് ഇല്ലായിരുന്നുവെങ്കിൽ താൻ ചെയ്യേണ്ട സിനിമയായിരുന്നു അത്.രഞ്ജിത്തായിരുന്നു അന്ന് ആ സിനിമ ചെയ്യാൻ മുൻപോട്ട് വന്നത്. പിന്നീട് അത് മാറിയാണ് അൻ്റിണി പെരുമ്പാവൂർ ചെയ്തത്. അതിന്റെ പിന്നിൽ ഒരുപാട് കളികൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്ത സുഹൃത്ത് ആയിരിന്നിട്ടും ഇന്നും അതിനെക്കുറിച്ച് രഞ്ജിത്ത് ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.