'ഷോയില്‍ സജ്‌ന എനിക്ക് ബാദ്ധ്യതയായി മാറി, അവളെയും സംരക്ഷിക്കേണ്ടി വന്നു'; ഫിറോസ് ഖാന്‍ പറയുന്നു

ബിഗ് ബോസ് സീസണ്‍ 3യില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ മത്സരാര്‍ത്ഥികളാണ് ഫിറോസ് ഖാനും സജ്‌നയും. ഒറ്റ മത്സരാര്‍ത്ഥി ആയാണ് ഇവര്‍ എത്തിയത്. ഷോയില്‍ സജ്‌ന തനിക്ക് ബാദ്ധ്യതയായി എന്നാണ് ഫിറോസ് പ്രൈം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുന്നത്. രണ്ടു പേരും ഒന്നിച്ച് എത്തിയതിന്റെ ബുദ്ധിമുട്ടിനെ കുറിച്ചാണ് ഫിറോസ് സംസാരിച്ചത്.

ഷോയില്‍ പോകുന്നത് വരെ സജ്‌നയെ കൊണ്ട് പോകുന്നത് വളരെ ഇഷ്ടമുള്ള കാര്യമായിരുന്നു. എന്നാല്‍ അവിടെ എത്തിയപ്പോള്‍ കാര്യങ്ങള്‍ മാറിയെന്നും ഫിറോസ് പറയുന്നു. തങ്ങള്‍ എല്ലാ ഷൂട്ടിനും ഒരുമിച്ചാണ് പോകുന്നത്. ഇവിടെ വരുമ്പോഴും സജ്‌ന തനിക്കൊരു കൂട്ട് ആയിരുന്നു. എന്നാല്‍ അതിന്റെ ഉള്ളില്‍ കയറിയപ്പോള്‍ സംഗതി അങ്ങനെ ആയിരുന്നില്ല.

Bigg Boss Malayalam 3 Week 7 Elimination: Firoz Khan-Sajina Evicted From The Mohanlal Show - Filmibeat

തന്നെ സംരക്ഷിക്കുന്നതിനുപരി സജ്‌ന ഒരു ബാധ്യതയായി മാറുകയായിരുന്നു. കാരണം സജ്‌നയെ ആക്രമിക്കപ്പെടുമ്പോഴായിരുന്നു താന്‍ തളര്‍ന്ന് പോകാന്‍ സാധ്യതയുള്ളത്. തന്നെ ആക്രമിക്കുന്നത് താന്‍ മറി കടക്കും. പക്ഷെ നമ്മള്‍ സ്‌നേഹിക്കുന്ന ആളിലേയ്ക്ക് ആക്രമണം വരുമ്പോള്‍, അയാളെ സംരക്ഷിക്കുന്ന ഘട്ടത്തിലേയ്ക്ക് വന്നപ്പോള്‍ സജ്‌ന ഒരു ബാധ്യതയാകുന്ന അവസരം ഉണ്ടായി എന്നാണ് ഫിറോസ് പറയുന്നത്.

It is not correct to call Tuppal Firoz Khan, Rajit Kumar revealed the truth behind the name - The Post Reader

Read more

ബിഗ് ബോസ് നല്‍കുന്നത് ഹെവി ടാസ്‌ക്കുകള്‍ ആയിരുന്നു. അതില്‍ രണ്ടു പേര്‍ ഉണ്ടാകുമ്പോള്‍ ബുദ്ധിമുട്ട് ഉണ്ടാകും. അപ്പോഴും ബാധ്യതയായി തോന്നിയിരുന്നു. അതൊരു ബാധ്യതയായിരുന്നെങ്കിലും സജ്‌ന ഉണ്ടായിരുന്നത് വളരെ നല്ലത് തന്നെയായിരുന്നു. ഹൗസില്‍ സജ്‌നയായിരുന്നു പലപ്പോഴും തന്നെ സമാധാനിപ്പിച്ച് കൊണ്ട് വന്നതെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.