വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം നടി ഗൗതമി നായര്‍ വീണ്ടും സിനിമയില്‍ സജീവമാവുകയാണ്. ‘മേരി ആവാസ് സുനോ’ എന്ന ചിത്രമാണ് ഗൗതമിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. തന്റെ സൈക്കോളജി പഠനം പൂര്‍ത്തിയാക്കാനാണ് താരം സിിനിമയില്‍ നിന്നും ഇടവേള എടുത്തത്.
ക്ലിനിക്കല്‍ സൈക്കോളോജി പഠിച്ച ശേഷം ആളുകളെ കാണുമ്പോള്‍ അവര്‍ക്ക് പ്രശ്‌നമുണ്ടല്ലോ എന്നൊക്കെ തോന്നാറുണ്ട് എന്നാണ് ഗൗതമി പറയുന്നത്. ”സൈക്കോളജി പഠിച്ചു കഴിഞ്ഞപ്പോള്‍ മുതല്‍ ആളുകളെ പഠിക്കാന്‍ ശ്രമിക്കാറുണ്ട്. മനപൂര്‍വമല്ല. സ്വാഭാവികമായി വരുന്നതാണത്.”
”ചിലരെ കാണുമ്പോള്‍ ‘ഇയാള്‍ക്ക് പ്രശ്‌നങ്ങളുണ്ടല്ലോ’ എന്നു ചിന്ത വരും. ആ തോന്നല്‍ ശരിയായി തന്നെ വരാറുമുണ്ട്. ഞാന്‍ ഓരോന്നു ചിന്തിച്ചു കൂട്ടുന്നതാണെന്നു കരുതി ആരോടും പങ്കുവയ്ക്കാറില്ല. ഉത്കണ്ഠ കൂടുതലുള്ള ആളാണ് ഞാന്‍.”
”കൂട്ടുകാരെ ആരെയെങ്കിലും വിളിക്കുമ്പോള്‍ ഫോണെടുത്തില്ലെങ്കില്‍, സംസാരിക്കുമ്പോള്‍ സ്വരം മാറിയാല്‍ എനിക്കു ടെന്‍ഷനാണ്. അതില്‍ നിന്നെല്ലാം ഞാന്‍ ഇപ്പോള്‍ പുറത്തു കടന്നു. നമ്മള്‍ കരുതുന്നതു പോലെയല്ല. നമുക്ക് നമ്മുടെതായ കാര്യങ്ങള്‍ ഉള്ളതു പോലെതന്നെയാണ് അവര്‍ക്കും.”
Read more
”എല്ലാവരുടെ പ്രതികരണവും നമ്മള്‍ വിചാരിച്ചതു തന്നെ ആകണമെന്നില്ല. അമിത ചിന്ത മൂലമുള്ള ഉത്കണ്ഠ ഒഴിവാക്കാന്‍ സ്വയം ശ്രമിക്കാറുണ്ട്. തുറന്ന സംസാരവും പെരുമാറ്റവും പൊതുവേ കുറവല്ലേ നമ്മുടെ നാട്ടില്‍” എന്നാണ് ഗൗതമി വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.