മറ്റൊരാളുടെ ജീവിതത്തിലേക്ക് കടന്നുകയറുമ്പോള്‍ അയാള്‍ക്ക് അനുഭവപ്പെടുന്ന ഫീലിംഗ്സ് ആണ് തൊന്തരവ്: ഗോപി സുന്ദര്‍

അമൃത സുരേഷും ഗോപി സുന്ദറും തമ്മിലുള്ള ബന്ധം ഇപ്പോഴും പലര്‍ക്കും അഗീകരിക്കാന്‍ സാധിച്ചിട്ടില്ല. ഇപ്പോഴിതാ ബന്ധം തുറന്നുപറഞ്ഞപ്പോള്‍ തങ്ങള്‍ക്ക് നേരിട്ടതിനെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് ഗോപി സുന്ദര്‍. പുതിയ ആല്‍ബം റിലീസുമായി ബന്ധപ്പെട്ട് ഇ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംഗീത സംവിധായകന്‍.

നിങ്ങളുടെ മുന്‍ ബന്ധങ്ങള്‍ ഇപ്പോഴത്തെ ബന്ധത്തിന് ഒരു നിഴല്‍ വീഴ്ത്തുന്നുണ്ടോ, (പ്രത്യേകിച്ചും പ്രേക്ഷകരുടെ കാഴ്ചപ്പാടില്‍) എന്നായിരുന്നു ചോദ്യം. ‘മറ്റുള്ളവര്‍ നിങ്ങളെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് നിങ്ങളെ ബാധിക്കാതിരിക്കുന്ന നിമിഷം നിങ്ങള്‍ സന്തോഷവാനായിരിക്കാന്‍ തുടങ്ങും എന്നണ് ഞാന്‍ ജീവിതത്തില്‍ പഠിച്ചിട്ടുള്ളത്’ ഗോപി സുന്ദര്‍ പറയുന്നു.

ട്രോളുകളും സദാചാര പോലീസിംഗുകളും ഉണ്ടാവുമ്പോള്‍, പ്രണയിക്കുന്നവര്‍ ഭയപ്പെടുകയും കൂടുതല്‍ രഹസ്യവുമുള്ളവരായിരിക്കുമെന്നുമാണ് ആളുകള്‍ പ്രതീക്ഷിക്കുന്നത്. അത് വിരോധാഭാസമാണെന്ന് താന്‍ കരുതുന്നത് എന്ന് ഗോപി സുന്ദര്‍ പറഞ്ഞു.

Read more

ഞങ്ങള്‍ മനപൂര്‍വ്വം ഗോസിപ്പുകളില്‍ ഏര്‍പ്പെടുകയോ ആരെയും വ്രണപ്പെടുത്തുകയോ ചെയ്യുന്നില്ല. സ്നേഹം മനോഹരമാണ്, അതിനാല്‍ എന്തുകൊണ്ട് അതില്‍ ആത്മവിശ്വാസം പുലര്‍ത്തുന്നില്ല എന്നാണ് ഗോപി സുന്ദറിന്റെ ചോദ്യം. ഞങ്ങളുടെ പുതിയ ആല്‍ബത്തിന്റെ പേര് തൊന്തരവ് എന്നാണ്. അതിന്റെ അര്‍ത്ഥം ശല്യപ്പെടുത്തുക എന്നതാണ്. മറ്റൊരാളുടെ ജീവിതത്തിലേക്ക് കടന്ന് കയറുമ്പോള്‍ അയാള്‍ക്ക് അനുഭവപ്പെടുന്ന ഫീലിങ്സ് ആണ് തൊന്തരവ്- ഗോപി സുന്ദര്‍ പറഞ്ഞു.