'എന്റെ ദൈവമേ, രണ്ട് വര്‍ഷം മുമ്പ് വരനെ തപ്പി നടന്ന ഒരു വീഡിയോ' ഇത് കണ്ടോ; അമൃത സുരേഷ്

ഗായിക അമൃത സുരേഷ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച ഒരു രസകരമായ വിഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മുന്‍പ് തന്നെക്കുറിച്ച് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ച തെറ്റായ വാര്‍ത്തകളെ വിശകലനം ചെയ്തുള്ള വിഡിയോയാണ് അമൃത പങ്കുവെച്ചിരിക്കുന്നത്.

തന്റെ വിവാഹം ചില മാധ്യമങ്ങള്‍ മൂന്ന് തവണ ഉറപ്പിച്ചതാണെന്ന് അമൃത സുരേഷ് പറയുന്നു. മുന്‍പ് തന്റെ സഹപ്രവര്‍ത്തകര്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തപ്പോള്‍ അത് തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടുവെന്നും തന്റെ സഹോദരങ്ങളെ ചേര്‍ത്തു പോലും വിവാഹവാര്‍ത്ത പ്രചരിപ്പിച്ചുവെന്നും അമൃത പറഞ്ഞു. ് ‘എവിടെ എന്റെ വരന്‍ എവിടെ’ എന്നാണ് ഗായിക ചോദിക്കുന്നത്.

മുന്‍പ് വന്ന ഇത്തരം വാര്‍ത്തകളെക്കുറിച്ച് ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ വളരെ രസകരമായിത്തോന്നുന്നുവെന്നും അതെല്ലാം ആസ്വദിക്കാറുണ്ടെന്നും അമൃത സുരേഷ് കൂട്ടിച്ചേര്‍ത്തു. സ്വകാര്യ ജീവിതത്തെ മുറിപ്പെടുത്താത്ത രീതിയില്‍ വരുന്ന വാര്‍ത്തകളും ട്രോളുകളും താന്‍ ആസ്വദിക്കാറുണ്ടെന്ന് അമൃത പറയുന്നു.

‘എന്റെ ദൈവമേ, 2 വര്‍ഷം മുന്‍പ് വരനെ തപ്പി നടന്ന ഒരു വിഡിയോ’ എന്ന അടിക്കുറിപ്പോടെയാണ് ഗായികയുടെ രസകരമായ പോസ്റ്റ്. ‘ഇത് കണ്ടോ’ എന്ന് ജീവിതപങ്കാളി ഗോപി സുന്ദറിനെ ടാഗ് ചെയ്ത് അമൃത ചോദിക്കുന്നുണ്ട്.

അടുത്തിടെയാണ് പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും വെളിപ്പെടുത്തിയത്.

View this post on Instagram

A post shared by AMRITHA SURESSH (@amruthasuresh)

Read more