ദാരിദ്ര്യം നിറഞ്ഞ അവസ്ഥയില്‍ നിന്നാണ് നടന്‍ ഹരിശ്രീ അശോകന്‍ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കയറി വന്നത്. ഇപ്പോഴിതാ, അമൃത ടിവിയിലെ കോമഡി മാസ്റ്റേഴ്‌സ് എന്ന പരിപാടിയില്‍ ആ യാത്രയെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
‘എന്റെ ചേട്ടന്മാരെല്ലാം ടെലികോം ഡിപ്പാര്‍ട്‌മെന്റില്‍ ആയിരുന്നു അങ്ങനെയാണ് ഞാനും അതിലേക്ക് എത്തുന്നത്. 77 ല്‍ ആണ് ഞാന്‍ എസ്എസ്എല്‍സി പാസാകുന്നത്. 77 ല്‍ തന്നെ ഞാന്‍ പിക്കാസും എടുത്ത് റോഡ് കുത്തി പൊളിക്കാന്‍ ഇറങ്ങി. കേബിള്‍ ഇടാന്‍ വേണ്ടിയാണ്. അന്ന് എനിക്ക് കിട്ടുന്ന ശമ്പളം ആറ് രൂപ എഴുപത് പൈസയാണ്. പക്ഷേ അത് വീട്ടില്‍ വലിയ സഹായമാണ്.
‘പിന്നീട് ഒറ്റയ്ക്ക് പരിപാടികള്‍ക്ക് പോകും. എറണാകുളത്ത് അയ്യപ്പന്‍കാവ് ക്ഷേത്രത്തില്‍ ഉത്സവത്തില്‍ പ്രോഗ്രാം ചെയ്യാനായി ലെറ്ററൊക്കെ എഴുതി കൊടുക്കുമായിരുന്നു. പക്ഷേ അവര്‍ എടുക്കില്ല. അങ്ങനെ വര്‍ഷങ്ങളോളം കാത്തിരുന്നിട്ടും എനിക്ക് ആ വേദി കിട്ടിയില്ല.
പിന്നീട് ഹരിശ്രീയുടെ കൂടെയും കലാഭവന്റെയും കൂടെയുമൊക്കെ എനിക്ക് ആ വേദിയില്‍ പ്രോഗ്രാം ചെയ്യാന്‍ പറ്റി. അവിടെ തന്നെ ഞാന്‍ ഏത് അന്നൗണ്‍സ് ചെയ്തിട്ടുണ്ട്. ഒരുപാട് കയ്യടി കിട്ടിയിരുന്നു’,അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read more
കഴിഞ്ഞ വര്‍ഷം ഇറങ്ങിയ പ്രിയന്‍ ഓട്ടത്തിലാണ് എന്ന ചിത്രത്തിലാണ് ഹരിശ്രീ അശോകന്‍ അവസാനമായി അഭിനയിച്ചത്.