അയാളാണ് ഉത്തരവാദി, മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് നടിയുടെ വെളിപ്പെടുത്തല്‍ വീഡിയോ, ഞെട്ടി ആരാധകര്‍

മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് ഭോജ്പുരി നടി ആകാംക്ഷ ദുബെ പങ്കുവെച്ച ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. നടിയുടെ മരണത്തില്‍ ആരോപണവിധേയനായ ഗായകന്‍ സമര്‍ സിംഗിനെതിരെ വിരല്‍ ചൂണ്ടുന്നതാണ് പുതിയ ദൃശ്യങ്ങള്‍.

താന്‍ മരിച്ചാല്‍ അതിന് ഉത്തരവാദി സമര്‍ സിംഗ് ആയിരിക്കുമെന്ന് ആകാംക്ഷ പറയുന്നത് ദൃശ്യങ്ങളില്‍ കാണാം. മരണത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് എടുത്ത വീഡിയോയാണിതെന്നാണ് വിവരം.
ഈ ലോകത്തില്‍ എനിക്കിനി ജീവിക്കേണ്ട. എനിക്ക് എന്തെങ്കിലു സംഭവിച്ചാല്‍ സമര്‍ സിംഗ് മാത്രമാണ് ഉത്തരവാദിയെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ആകാംക്ഷ പറയുന്നു.

മാര്‍ച്ച് 26 ന് ഉത്തര്‍പ്രദേശിലെ സാരനാഥിലെ ഹോട്ടല്‍മുറിയിലാണ് നടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യ തന്നെയാണെന്നാണ് പൊലീസിന്റെ നിഗമനം.

സമര്‍ സിംഗും സഞ്ജയ് സിംഗും ആകാംക്ഷയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. കഴിഞ്ഞ മൂന്നുവര്‍ഷമായി കോടിക്കണക്കിന് രൂപയുടെ ജോലിചെയ്തിട്ടും ഇരുവരും പണം നല്‍കിയിരുന്നില്ല. സഞ്ജയ് സിംഗ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും മധു ദുബെ മാധ്യമങ്ങളോട് പറഞ്ഞു.

Read more

17-ാം വയസ്സില്‍ ‘മേരി ജങ് മേരാ ഫൈസ്ല ‘ എന്ന ചിത്രത്തിലൂടെയാണ് ആകാംക്ഷ ഭോജ്പുരി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.