ബിഗ് ബോസിലേക്ക് വിളിച്ചാല്‍ വീണ്ടും പോകും, പ്ലാന്‍ ചെയ്ത് കളിക്കാനാവും..: അമൃത സുരേഷ്

ബിഗ് ബോസിലേക്ക് വിളിച്ചാല്‍ വീണ്ടും പോകുമെന്ന് ഗായിക അമൃത സുരേഷ്. ബിഗ് ബോസ് മത്സരാര്‍ത്ഥിയായിരുന്ന റോബിന്‍ രാധാകൃഷ്ണന്റെയും ആരതി പൊടിയുടെയും വിവാഹ നിശ്ചയത്തിന് എത്തിയപ്പോഴാണ് ബിഗ് ബോസിലേക്ക് താന്‍ വീണ്ടും പോകുമെന്ന് അമൃത പ്രതികരിച്ചത്.

ബിഗ് ബോസ് സീസണ്‍ 2വില്‍ അമൃതയും സഹോദരിയും ഗായികയുമായ അഭിരാമി സുരേഷും മത്സരാര്‍ഥികളായി എത്തിയിരുന്നു. ”ഇനി ബിഗ്ബോസില്‍ വിളിച്ചാല്‍ പോകും, ഇപ്പോള്‍ കുറെ കാര്യങ്ങള്‍ അറിയാം, അന്ന് ഒന്നും അറിയില്ലായിരുന്നു. ക്യാമറ എവിടെയാണ് ഇരിക്കുന്നതെന്ന് ഓക്കെ ഒരു ഊഹമുണ്ടാവും.”

”കുറച്ച് കൂടെ പ്ലാന്‍ ചെയ്ത് കളിക്കാന്‍ പറ്റിയേക്കും. അത് മറ്റൊരു അനുഭവമാണ്, നമ്മള്‍ അറിയാത്ത തലത്തിലൊക്കെ ചിന്തിക്കും. ലോകം മുഴുവന്‍ ഒറ്റ വീടിനുള്ളില്‍ ആയ ഫീലിംഗ്, പലതരം ആളുകള്‍.. വിളിച്ചാല്‍ എന്തായാലും പോകും” എന്നാണ് അമൃത പറഞ്ഞത്.

Read more

ബിഗ് ബോസ് സീസണ്‍ 3ന്റെ 49-ാമത്തെ എപ്പിസോഡിലാണ് അമൃത സുരേഷും സഹോദരി അഭിരാമിയും മത്സരാര്‍ത്ഥികളായത്. വേദികളില്‍ ഇരുവരും ഒരുമിച്ച് പെര്‍ഫോം ചെയ്തിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇരുവരും ഒരുമിച്ച് റിയാലിറ്റി ഷോയില്‍ പങ്കെടുത്തത്.