മോശം നോട്ടം പോലും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞാല്‍ കളവാകും.. ഞാന്‍ എന്നും സ്ത്രീകള്‍ക്കൊപ്പം, 'അമ്മ' ശക്തമായ നിലപാട് എടുക്കണം: ഉര്‍വശി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അമ്മ ശക്തമായ നടപടി എടുക്കണമെന്ന് നടി ഉര്‍വശി. ‘അമ്മ’ സംഘടന ഉടന്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി ഉടന്‍ വിളിക്കണം. നിലപാട് വച്ച് നീട്ടാന്‍ പറ്റില്ലെന്നും പഠിച്ചത് മതി എന്നാണ് ഉര്‍വശി മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. താന്‍ എന്നും സ്ത്രീകള്‍ക്കൊപ്പം ഉണ്ടാവുമെന്നും ഉര്‍വശി വ്യക്തമാക്കി.

കമ്മീഷന്‍ റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകള്‍ ഗൗരവമായി കാണണം. എനിക്കൊന്നും സംഭവിച്ചിട്ടില്ല, അതുകൊണ്ട് മിണ്ടാതിരിക്കാമെന്നല്ല. ശ്രീലേഖയുടെ വെളിപ്പെടുത്തലുകള്‍ കേട്ട് ഞെട്ടിപ്പോയി. അവര്‍ എന്താകും അവരുടെ നാട്ടില്‍ പോയി പറഞ്ഞിട്ടുണ്ടാവുക. ഇത് ഗൗരവമേറിയ സംഭവമാണ്.

സംഘടന ഇതിനായി ഇറങ്ങണം. സിദ്ദിഖ് സംസാരിച്ചത് താന്‍ കേട്ടു അങ്ങനെയൊന്നുമല്ല, ഇങ്ങനെയൊന്നുമല്ല എന്ന് പറഞ്ഞ് ഇനിയും ഒഴിയരുത്. ഒരു സ്ത്രീ തന്റെ മാനവും ലജ്ജയുമെല്ലാം മാറ്റിവച്ച് കമ്മീഷന് മുമ്പാകെ വന്ന് തുറന്ന് പറഞ്ഞ കാര്യങ്ങളാണ് അതില്‍ നടപടി വേണം.

സിനിമാ സെറ്റില്‍ നിന്ന് മോശം നോട്ടം പോലും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞാല്‍ അത് കളവാകും. തനിക്ക് ചോദിക്കാനും പറയാനും ആളുകളുണ്ടായിരുന്നു. റിപ്പീറ്റ് ചെയ്ത് ടേക്കുകള്‍ എടുപ്പിച്ചിട്ടുണ്ട്. അനുഭവമുണ്ട് കതകിന് മുട്ടാന്‍ ആരെയും സമ്മതിച്ചിട്ടില്ല.

അങ്ങനെ ചെയ്താല്‍ ദുരനുഭവം അവര്‍ക്ക് ഉണ്ടാകുമെന്ന് അവര്‍ക്ക് അറിയാവുന്നത് കൊണ്ടാണ്. സ്ത്രീകള്‍ക്കൊപ്പം ഞാന്‍ എന്നുമുണ്ട്. അമ്മ ഇനി നിലപാട് പറയണം എന്നാണ് ഉര്‍വശി പറയുന്നത്.