കേരളത്തിന് വന്ദേഭാരത് ട്രെയിന്‍ അനുവദിച്ച നരേന്ദ്ര മോദി സര്‍ക്കാരിനെ പുകഴ്ത്തി നടന്‍ ഹരീഷ് പേരടി. വന്ദേഭാരതിന് ഭാവിയില്‍ 130 കിലോ മീറ്റര്‍ വേഗം ഉണ്ടാകുമെന്ന റിപ്പോര്‍ട്ട് സത്യമാണെങ്കില്‍ ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തെ മാറ്റി വെച്ച് താന്‍ താമര ചിഹ്നത്തില്‍ ഇനി മുതല്‍ വോട്ട് ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.
‘എനിക്ക് 53 വയസ്സുകഴിഞ്ഞു …ഒരു കോണ്‍ഗ്രസ്സ് കുടുംബത്തില്‍ ജനിച്ച ഞാന്‍ വോട്ടവകാശം കിട്ടിയതു മുതല്‍ ഇടതുപക്ഷത്തിനാണ് വോട്ട് ചെയ്തത്..പക്ഷെ ഈ വാര്‍ത്തയിലെ വേഗത എന്റെ ജീവിതത്തില്‍ വന്ദേഭാരത് തീവണ്ടിക്ക് സമ്മാനിക്കാന്‍ സാധിച്ചാല്‍ BJPയുടെ വര്‍ഗ്ഗീയ രാഷ്ട്രിയത്തെ മാറ്റി വെച്ച് ഞാന്‍ BJPയുടെ താമര ചിഹ്നത്തില്‍ വോട്ട് ചെയ്യും…
ഇല്ലെങ്കില്‍ BJPക്കെതിരെ വിരല്‍ ചൂണ്ടുകയും ചെയ്യും…കാരണം ഭരണത്തിന്റെ നിറം എന്തായാലും എനിക്കും എന്റെ നാടിനും അഴിമതിയില്ലാത്ത വേഗത വേണം…ഇനിയും എന്റെ വോട്ട് നശിപ്പിക്കാന്‍ വയ്യാ’, ഹരീഷ് പേരടി പറയുന്നു.
Read more
അതേസമയം, ഏറെ കാത്തിരിപ്പിനൊടുവിലാണ് വന്ദേഭാരത് ട്രെയിന്‍ കേരളത്തില്‍ എത്തിയത്. വന്ദേഭാരതിന്റെ വേഗം തുടക്കത്തില്‍ മണിക്കൂറില്‍ 110 കിലോമീറ്റര്‍ ആയിരിക്കും എങ്കിലും അധികം വൈകാതെ തന്നെ അത് 130 കിലോമീറ്ററിലേക്ക് ഉയരുമെന്നാണ് റെയില്‍വേ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇതാണ് ഹരീഷ് പേരടി അടക്കമുള്ളവര്‍ പുകഴ്ത്തുന്നത്.