'അയച്ചു തന്നെ ഫെയ്സ് മാസ്‌ക്കുകള്‍ക്ക് നന്ദി'; ജാക്കി ചാന് കൊറോണ ബാധിച്ചോ?; വിശദീകരണവുമായി താരം

നടന്‍ ജാക്കി ചാന് കൊറോണ ബാധിച്ചെന്ന് വ്യാജ പ്രചാരണം. കൊറോണബാധിതനാണെന്ന് വ്യാപകമായി വാര്‍ത്ത പ്രചരിപ്പിക്കപ്പെട്ടതോടെ ജാക്കി ചാന്‍ തന്നെ വിശദീകരണവുമായി രംഗത്തെത്തി. എല്ലാവരുടെയും കരുതലിനും സ്‌നേഹത്തിനും നന്ദിയുണ്ടെന്നും താന്‍ കൊറോണ നിരീക്ഷണത്തിലല്ലെന്നും ആരോഗ്യവാനും സുരക്ഷിതനുമാണെന്നും ചാന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

“എന്നെ അറിയുന്നവരും അടുത്ത സുഹൃത്തുക്കളും തുടങ്ങി നിരവധി ആളുകള്‍ സന്ദേശങ്ങള്‍ അയച്ചിരുന്നു. നിങ്ങളുടെ സ്‌നേഹം കാണുമ്പോള്‍ സന്തോഷം തോന്നുന്നു. ലോകം മുഴുവനുള്ള എന്നെ സ്‌നേഹിക്കുന്ന ആരാധകര്‍ സ്‌പെഷല്‍ സമ്മാനങ്ങളും അയയ്ക്കുകയുണ്ടായി. അയച്ചു തന്നെ ഫെയ്സ് മാസ്‌ക്കുകള്‍ക്ക് നന്ദി. ആ സമ്മാനങ്ങളെല്ലാം ഇതുമായി ബന്ധപ്പെട്ട് വിഷമിക്കുന്ന ആളുകള്‍ക്ക് നല്‍കാന്‍ എന്റെ ടീമിനോട് അറിയിച്ചിട്ടുണ്ട്.” ജാക്കി ചാന്‍ കുറിച്ചു.

Read more

ഒരു പൊതുപാര്‍ട്ടിയില്‍ പങ്കെടുത്ത പൊലീസുകാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ജാക്കി ചാനും സുഹൃത്തുക്കളും ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നുവെന്ന് സോഷ്യല്‍ മീഡിയയിലൂടെ വാര്‍ത്തകള്‍ വന്നു. ഇതേ തുടര്‍ന്നാണ് വ്യാജവാര്‍ത്തകള്‍ തല പൊക്കിയത്.