കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ നടത്തിയ ജാതീയ വിവേചനത്തില്‍ പ്രതികരണവുമായി ജഗദീഷ്. പ്രശ്‌നത്തില്‍ ഒത്തുതീര്‍പ്പാണ് താന്‍ ആഗ്രഹിക്കുന്നതെന്നും പെട്ടെന്ന് പരിഹാരം കാണുക എന്നതാണ് ഏറ്റവും നല്ല വഴിയെന്നും നടന്‍ പറഞ്ഞു.
പ്രശ്‌നങ്ങള്‍ ഇല്ലാതെ ഒരു മേഖല ഉണ്ടാവില്ല. അതുകൊണ്ട് ഈ പ്രശ്‌നത്തിന് പരിഹാരം കാണുക എന്നതാണ് ഏറ്റവും നല്ല വഴി. അവിടെയുള്ള പ്രശ്‌നങ്ങള്‍ എന്താണെന്ന് മനസിലാക്കി അതില്‍ ആരാണ് വിട്ടുവീഴ്ച ചെയേണ്ടത് ആരുടെ ഭാഗത്താണ് തെറ്റ് അതിനെ വിലയിരുത്താന്‍ നമ്മുക്ക് കഴിയില്ല. ഒരു കൂട്ടര്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ അത് ഏറ്റ്പറഞ്ഞാല്‍ പ്രശ്‌നം തീരും. വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി അതിനുള്ള പരിഹാരം വേണം’, ജഗദീഷ് പ്രതികരിച്ചു
ശങ്കര്‍ മോഹനെ പിന്തുണയ്ക്കുന്ന അടൂര്‍ ഗോപാലകൃഷ്ണനെതിരേ നേരത്തേ പ്രതിഷേധമുണ്ടായിരുന്നു. കേരള ചലച്ചിത്ര അക്കാദമി തളിപ്പറമ്പില്‍ നടത്തുന്ന ഹാപ്പിനെസ് ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടകനായി അടൂരിനെ തീരുമാനിച്ചതോടെ, മേളയില്‍നിന്ന് തന്റെ ‘ഫ്രീഡം ഫൈറ്റ്’ എന്ന സിനിമ പിന്‍വലിക്കുകയാണെന്ന് സംവിധായകന്‍ ജിയോ ബേബി അറിയിച്ചിരുന്നു.
Read more
ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഏകാധിപത്യ ഭരണം നടത്തി കുട്ടികളെ ഭാവി നശിപ്പിക്കുന്ന അടൂര്‍ ഗോപാലകൃഷ്ണന്‍ മേളയുടെ ഉദ്ഘാടകനാകുന്നതില്‍ പ്രതിഷേധിച്ചാണ് സിനിമ പിന്‍വലിക്കുന്നതെന്നാണ് ജിയോ ബേബി ഇതു സംബന്ധിച്ച് പറഞ്ഞത്.