'കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട് പക്ഷെ നശിച്ചിട്ടില്ല', വിമര്‍ശകര്‍ക്കുള്ള ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ മറുപടിയോ

സുകേഷ് ചന്ദ്രശേഖറും ഭാര്യയും നടിയുമായ ലീന മരിയ പോളും ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പുകേസില്‍ സാക്ഷിയെന്ന നിലയില്‍ ഓഗസ്റ്റ് 30ന് ജാക്വിലിന്റെ മൊഴിയെടുത്തിരുന്നു.
ഇപ്പോള്‍ കേസുമായി ബന്ധപ്പെടുള്ള അന്വേഷണം പുരോഗമിക്കുമ്പോള്‍ ജാക്വിലിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് ജാക്വിലിന് പറയാനുള്ള മറുപടിയാണോ ഇതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

‘കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട് പക്ഷെ നശിച്ചിട്ടില്ല’ എന്ന ക്യാപ്ഷനോടെയാണ് വിവിധ പോസിലുള്ള സെല്‍ഫികള്‍ ജാക്വിലിന്‍ പങ്കുവെച്ചത്. ചിലര്‍ താരത്തെ പോസ്റ്റ് കണ്ട് വിമര്‍ശിച്ചെങ്കിലും മറ്റ് ചിലര്‍ ആത്മവിശ്വാസം പകരുന്ന ജാക്വിലിന്റെ വാക്കുകളെ അനുകൂലിക്കുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച ജാക്വിലിന്റെ വക്താവ് കള്ളപ്പണ വെളുപ്പിക്കല്‍ കേസും, ഇ.ഡി സമന്‍സുമായി ബന്ധപ്പെട്ട് ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു.

Read more

കേസില്‍ നടി നോറ ഫത്തേഹിയെ ഇ.ഡി നേരത്തേ ചോദ്യം ചെയ്തിരുന്നു. ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍ മുന്‍ പ്രമോട്ടര്‍ ശിവിന്ദര്‍ മോഹന്‍ സിംഗിന്റെ ഭാര്യ അദിതി സിംഗിനെ സുകേഷും ലീനയും വഞ്ചിച്ചെന്നാണ് ആരോപണം. കേസില്‍ ഇരുവരും അറസ്റ്റിലായിരുന്നു. കഴിഞ്ഞ ദിവസം ലീനയുടെ കസ്റ്റഡി കാലാവധി കോടതി നീട്ടുകയും ചെയ്തു. പ്രൊഫഷണല്‍ ഉത്തരവാദിത്വങ്ങള്‍ ഉള്ളതിനാലാണ് ഇ.ഡിക്ക് മുമ്പില്‍ നേരത്ത ഹാജരാകാന്‍ കഴിയാതിരുന്നത് എന്നാണ് ജാക്വിലിന്‍ വിശദീകരണമായി പറഞ്ഞിരുന്നത്.