ഒരിക്കലും പ്രതീക്ഷിക്കാതെ കിട്ടിയ ഭാഗ്യമായിരുന്നു അത് , മോഹന്‍ലാല്‍ തന്നെ ഏല്‍പ്പിച്ച സിനിമയെ കുറിച്ച് ജിബു ജേക്കബ്

മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍എന്ന സിനിമ തനിക്ക് ഒരിക്കലും പ്രതീക്ഷിക്കാതെ കിട്ടിയ ഒരു ഭാഗ്യമാണെന്ന് സംവിധായകന്‍ ജിബു ജേക്കബ്. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജിബു മനസുതുറന്നത്. ലാലേട്ടന്‍ വഴി തന്നെയാണ് ആ പ്രോജക്ടിലേക്ക് വരുന്നത് എന്ന് ജിബു ജേക്കബ് പറയുന്നു.

സബ്ജക്ടും പ്രൊഡ്യൂസറും ആയ ശേഷം ലാലേട്ടന്‍ ആണ് എന്നെ സംവിധായകനായി തീരുമാനിച്ചത്. രണ്ടാമത്തെ സിനിമ തന്നെ അദ്ദേഹത്തെ നായകനാക്കി ചെയ്യാന്‍ കഴിഞ്ഞത് എന്റെ ജീവിതത്തിലെ എറ്റവും വലിയ ഭാഗ്യമാണ്. കുറെ നാളുകള്‍ക്ക് ശേഷം ലാലേട്ടന്‍ ചെയ്ത ഫാമിലി ഡ്രാമയാണ് മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍.

ഓരോ ദിവസവും രസകരമായ അനുഭവങ്ങളായിരുന്നു സിനിമയുടെ സെറ്റിലെന്നും സംവിധായകന്‍ പറഞ്ഞു. സിനിമ തുടങ്ങിയ ആദ്യത്തെ ദിവസം ടെന്‍ഷന്‍ ഉണ്ടായിരുന്നു. എന്നാല്‍ അത് ലാലേട്ടന്‍ തന്നെ മാറ്റി. ലാലേട്ടന്‍ എല്ലാവരെയും നന്നായിട്ട് പിന്തുണച്ചു. തുടക്കം മുതല്‍ അവസാനം വരെ പുളളി കൂടെ ഉണ്ടായിരുന്നു.

Read more

പറഞ്ഞ സമയങ്ങളിലെല്ലാം ലാലേട്ടന്‍ കൃത്യസമയത്ത് തന്നെ ഷൂട്ടിംഗിന് വന്നുവെന്നും ജിബു ജേക്കബ് ഓര്‍ത്തെടുത്തു. മികച്ച പ്രതികരണത്തോടൊപ്പം ബോക്സോഫീസ് കളക്ഷന്റെ കാര്യത്തിലും ഈ മോഹന്‍ലാല്‍ ചിത്രം നേട്ടമുണ്ടാക്കിയിരുന്നു. വിജെ ജെയിംസിന്റെ പ്രണയോപനിഷത്ത് എന്ന കൃതിയെ ആസ്പദമാക്കിയാണ് സിനിമ എടുത്തത്. 2017 ജനുവരി 20നാണ് മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍ തിയ്യേറ്ററുകളിലേക്ക് എത്തിയത്.