നായകന്‍ നിവിന്‍, നായിക രശ്മിക, വില്ലന്‍ വിജയ് സേതുപതിയോ? പ്രതികരിച്ച് ജൂഡ് ആന്തണി

‘ഓം ശാന്തി ഓശാന’ സിനിമയ്ക്ക് ശേഷം നിവിന്‍ പോളിയും ജൂഡ് ആന്തണിയും വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. നിവിന്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീരിച്ചത്. ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.

ചിത്രത്തില്‍ നായികയായ രശ്മിക മന്ദാന എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രശ്മികയെയും വിജയ് സേതുപതിയെയും ചിത്രത്തിന്റെ ഭാഗമാക്കാന്‍ തനിക്ക് താല്‍പ്പര്യമുണ്ട് എന്നാണ് ജൂഡ് ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

”സിനിമാ മേഖലയിലുള്ള പല താരങ്ങളുമായി ഞാന്‍ സംസാരിച്ചു. എന്നാല്‍ തങ്ങളുടെ അടുത്ത ചിത്രമേതാണെന്ന് അവരാണ് തീരുമാനിക്കേണ്ടത്. ഇപ്പോള്‍ നിവിനോട് സിനിമയെപ്പറ്റി സംസാരിക്കുന്നുണ്ട്. വിജയ് സേതുപതിയെയും രശ്മികയെയും ഈ സിനിമയുടെ ഭാഗമാക്കാന്‍ താല്‍പ്പര്യമുണ്ട്.”

”എനിക്ക് രശ്മികയെ ഇഷ്ടമാണ്, അവരുടെ അഭിനയവും. നിലവില്‍ ചര്‍ച്ചയിലുള്ള വിഷയമാണിത്” എന്നാണ് ജൂഡ് പറഞ്ഞത്. 2018 എന്ന സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ ആണ് നിവിനുമായി സിനിമ ചെയ്യുന്നുവെന്ന് ജൂഡ് അറിയിച്ചത്.

Read more

പിന്നാലെ മെയ് 14ന് നിവിന്‍ ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. ‘വീണ്ടും ഒന്നിച്ച്, ഇത്തവണ ഒരൊന്നൊന്നര പൊളി’, എന്നാണ് ജൂഡിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് നിവിന്‍ കുറിച്ചത്.