'അങ്ങനെ ഒരാള്‍ക്ക് ആ വേഷം കൊടുത്താല്‍ നീതികേടാണെന്ന് തോന്നി; കാജലിനെ ഒഴിവാക്കിയതിന്റെ കാരണം തുറന്നുപറഞ്ഞ് സംവിധായകന്‍

ചിരഞ്ജീവിയും രാം ചരണ്‍ തേജയും ആദ്യമായി മുഴുനീള വേഷത്തിലെത്തുന്ന ‘ആചാര്യ’യിലെ നായികമാരായിരുന്നു കാജല്‍ അഗര്‍വാളും പൂജ ഹെഗ്‌ഡേയും. എന്നാല്‍ ഇപ്പോള്‍ പുറത്തു വിട്ട ടീസര്‍- ട്രെയ്ലറുകളില്‍ കാജലിനെ കാണിച്ചിരുന്നില്ല. നടിയെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കി എന്ന വാര്‍ത്തകളും ഇതിനു പിന്നാലെ എത്തിയിരുന്നു. ഇപ്പോഴിതാ കാജല്‍ അഗര്‍വാളിനെ ‘ആചാര്യ’യില്‍ നിന്ന് ഒഴുവാക്കിയതിനെ കുറിച്ച് തുറന്നു പറയുകയാണ് സംവിധായകന്‍ കൊരട്ടാല ശിവ.

തൃഷ ചെയ്യാനിരുന്ന വേഷമാണ് കാജല്‍ ചെയ്തത്. ചിരഞ്ജീവിയുടെ നായികയായാണ് കാജല്‍ എത്തിയത്. ചിരഞ്ജീവിയും കാജലുമുള്ള ഒരു ഗാനരംഗം ചിത്രീകരിക്കാനും തീരുമാനിച്ചിരുന്നു. ചിലത് ചിത്രീകരിക്കുകയും ചെയ്തു. എന്നാല്‍ കാജലിനെപ്പോലെ താരമൂല്യമുള്ള ഒരാള്‍ക്ക് അതുപോലൊരു വേഷം കൊടുത്താല്‍ അത് അവരോട് കാണിക്കുന്ന നീതികേടാവുമോ എന്ന് പിന്നീട് തനിക്ക് തോന്നി

Read more

ചിരഞ്ജീവിയുടെ നായികയായാണ് കാജലിനെ തീരുമാനിച്ചിരുന്നത്. അതിനു മുന്‍പ് തൃഷയായിരുന്നു ഈ വേഷം ചെയ്യാനിരുന്നത്. അല്പം തമാശ നിറഞ്ഞ കഥാപാത്രമായിരുന്നു കാജലിന്റെ കഥാപാത്രത്തിന്. ചിരഞ്ജീവിയും കാജലുമുള്ള ഒരു ഗാനരംഗം ചിത്രീകരിക്കാന്‍ തീരുമാനിച്ചിരുന്നു. ആദ്യ ലോക്ക്ഡൗണിന് മുമ്പുള്ള ഷെഡ്യൂളില്‍ കാജലിന്റെ ഏതാനും രംഗങ്ങളും ചിത്രീകരിച്ചു. എന്നാല്‍ ലോക്ക്ഡൗണ്‍ സമയത്ത് ആ ദൃശ്യങ്ങള്‍ കണ്ടപ്പോഴാണ് കാജലിനെപ്പോലെ താരമൂല്യമുള്ള ഒരു നായികയ്ക്ക് അതുപോലൊരു വേഷം കൊടുത്താല്‍ അത് അവരോട് കാണിക്കുന്ന നീതികേടാവുമോ എന്ന് തോന്നി. ഇക്കാര്യം താരത്തിനോട് പറഞ്ഞപ്പോള്‍ അവര്‍ സന്തോഷത്തോടെ സിനിമയില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു എന്നും ശിവ തുറന്നു പറഞ്ഞു.