എനിക്ക് അഭിനയിക്കാനൊന്നും അറിയാന്‍ മേല ചേട്ടാ, നിര്‍ത്താന്‍ പോവാ, ഉണ്ണി അന്ന് കരഞ്ഞുകൊണ്ട് പറഞ്ഞു: തുറന്നുപറഞ്ഞ് കലാഭവന്‍ ഷാജോണ്‍

മേപ്പടിയാന്‍ സിനിമയുടെ നൂറാം ദിന ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കവേ ഉണ്ണിമുകുന്ദനെക്കുറിച്ച് മനസ്സുതുറന്ന് നടന്‍ കലാഭവന്‍ ഷാജോണ്‍. സിനിമാഭിനയം നിര്‍ത്താന്‍ പോകുകയാണെന്ന് ഉണ്ണി മുകുന്ദന്‍ ഒരിക്കല്‍ തന്നോട് പറഞ്ഞിരുന്നതായി ഷാജോണ്‍ പറഞ്ഞു. തനിക്ക് അഭിനയിക്കാന്‍ അറിയില്ലെന്നും അഭിനയം നിര്‍ത്താന്‍ പോകുകയാണെന്നും കരഞ്ഞുകൊണ്ട് ഉണ്ണി പറഞ്ഞിരുന്നു എന്നാണ് ഷാജോണ്‍ പറയുന്നത്.

ഞാന്‍ ഉണ്ണിയെ ഏറ്റവും കൂടുതല്‍ അടുത്തറിയുന്നത് ഞങ്ങള്‍ ഒരുമിച്ച് ഒരു അമേരിക്കന്‍ ഷോയ്ക്ക് പോയപ്പോഴാണ്. അവിടെ വെച്ചാണ് ഉണ്ണി മുകുന്ദന്‍ എന്താണ് എന്നുള്ളത് ഞാന്‍ ശരിക്കും മനസിലാക്കുന്നത്. നല്ലൊരു സുഹൃത്ത്, നല്ലൊരു മനുഷ്യന്‍.

അന്ന് ഉണ്ണിയുടെ ഒരു സിനിമ റിലീസ് ചെയ്തിരുന്നു, അതിന്റെ പേര് ഞാന്‍ പറയുന്നില്ല. അത് അത്ര വലിയ അഭിപ്രായം കിട്ടിയ ഒരു സിനിമയല്ല. അതിന്റെ വിഷമമായിരുന്നു. സത്യം പറഞ്ഞാല്‍ ഉണ്ണിയുടെ കണ്ണില്‍ നിന്നും കണ്ണുനീര് വരുന്നുണ്ടായിരുന്നു.

Read more

അന്ന് ഉണ്ണിയോട് എനിക്ക് തിരിച്ചൊന്നും പറയാന്‍ പറ്റിയില്ല. പക്ഷെ, ഇന്ന് എനിക്ക് പറയാനുണ്ട്. അടങ്ങാത്ത സ്വപ്നങ്ങളും മോഹങ്ങളും ആഗ്രഹങ്ങളുമൊക്കെയായി സിനിമക്ക് പിറകെ നടക്കുന്ന എല്ലാവര്‍ക്കും ഒരു ഇന്‍സ്പിരേഷനാണ് ഉണ്ണി മുകുന്ദന്‍. കലാഭവന്‍ ഷാജോണ്‍ പറഞ്ഞു.