സംവിധായകനായ ഭര്‍ത്താവിന് മുന്നില്‍ വെച്ച് ലിയനാര്‍ഡോയുമായുള്ള ഇന്റിമേറ്റ് രംഗങ്ങള്‍; തുറന്നുപറഞ്ഞ് കേറ്റ് വിന്‍സ്ലറ്റ്

ലിയനാര്‍ഡോ ഡി കാപ്രിയോയും കേറ്റ് വിന്‍സ്ലറ്റും തമ്മിലുള്ള സ്‌ക്രീന്‍ കെമിസ്ട്രി വിശ്വ പ്രസിദ്ധമാണ്. ടൈറ്റാനിക്ക് റിലീസ് ചെയ്തതിന് ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിച്ച റവല്യൂഷനറി റോഡ് എന്ന സിനിമയും ഇതിനുദാഹരണമാണ്. കേറ്റിന്റെ മുന്‍ ഭര്‍ത്താവ് കൂടിയായ സാം മെന്‍ഡസ് ആയിരുന്നു ഈ സിനിമയുടെ സംവിധായകന്‍.

ഇപ്പോഴിതാ ചിത്രത്തില്‍ ലിയനാര്‍ഡോയ്‌ക്കൊപ്പം ചെയ്യേണ്ടി വന്ന ഇന്റിമേറ്റ് രംഗങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടി. തന്റെ ഭര്‍ത്താവും സംവിധായകനുമായ സാമിന്റെ മുന്നില്‍ ്അത്തരം രംഗങ്ങള്‍ ചെയ്യേണ്ടി വന്നപ്പോള്‍ അസ്വസ്ഥതയാണ് തോന്നിയതെന്ന് അവര്‍ പറഞ്ഞു.

എന്റെ ഭര്‍ത്താവ് മുന്നിലുണ്ടെന്ന തോന്നല്‍ എന്നെ അലട്ടി, അദ്ദേഹത്തിന് മുന്നില്‍ വെച്ച് മറ്റൊരാളുമായി ഇഴുകിചേര്‍ന്ന് അഭിനയിക്കുക എന്നത് മാനസികമായി അത്ര സുഖകരമല്ല അവര്‍ കൂട്ടിച്ചേര്‍ത്തു.

Read more

അതേ സമയം, കേറ്റും കുടുംബവുമായി അത്രമേല്‍ സൗഹൃദമുണ്ടായിരുന്നത് കൊണ്ടാണ് തനിക്ക് അത്തരം രംഗങ്ങള്‍ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതെന്നായിരുന്നു ലിയനാര്‍ഡോയുടെ പ്രതികരണം. പരസ്പരം ഒരു സുഹൃദ്ബന്ധം ഉണ്ടായിരുന്നതിനാല്‍ തനിക്ക് മടി തോന്നിയില്ലെന്നും ലിയനാര്‍ഡോ കൂട്ടിച്ചേര്‍ത്തു.