ബെഡ്‌റൂം സീന്‍ ചെയ്തിട്ടുള്ളത് മമ്മൂട്ടിക്കൊപ്പം.. പലരുടെയും നിര്‍ബന്ധത്തിന് വഴങ്ങി അറിയാത്ത കാര്യങ്ങള്‍ ചെയ്യേണ്ടി വന്നിട്ടുണ്ട്: അഞ്ജു

ഒരു കാലത്ത് തെന്നിന്ത്യയില്‍ തിളങ്ങി നിന്നിരുന്ന താരമാണ് അഞ്ജു. ഓര്‍മ്മക്കായ് എന്ന ചിത്രത്തിലൂടെ 1982ല്‍ ആണ് അഞ്ജു മലയാളത്തില്‍ എത്തിയത്. മകന്‍ പിറന്നതോടെയാണ് അഞ്ജു സിനിമയില്‍ നിന്നും വിട്ടു നിന്നത്. പിന്നാലെ താരം മരിച്ചുവെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഇപ്പോള്‍ ടെലിവിഷന്‍ സീരിയലുകളില്‍ സജീവമാണ് അഞ്ജു.

മുമ്പ് താന്‍ അഭിനയിച്ചപ്പോഴുണ്ടായ മോശം അനുഭവങ്ങളെ കുറിച്ചും നടി സംസാരിച്ചു. നായിക വേഷങ്ങള്‍ ചെയ്യുന്ന സമയത്ത് ഒരിക്കല്‍ സ്വിം സ്യൂട്ട് ധരിച്ച് പൂളില്‍ ചാടുന്ന സീനുണ്ടായിരുന്നു. രണ്ട് തുണികഷ്ണമാണ് അവര്‍ സ്വിം സ്യൂട്ട് എന്ന് പറഞ്ഞ് തന്നത്. അന്ന് അത് ധരിക്കില്ലെന്ന് പറഞ്ഞ് ശാഠ്യം പിടിച്ചതോടെ തന്റെ താല്‍പര്യം മനസിലാക്കി ഒരു സ്വിം സ്യൂട്ട് അവര്‍ തയ്ച്ച് തന്നു.

അത് ധരിച്ചാണ് ഷൂട്ട് ചെയ്തത്. അന്ന് ഡയറക്ടറുടെ ദേഷ്യം താന്‍ കണ്ടതാണ്. അന്ന് ആഴമുള്ള പൂളിലാണ് ഡയറക്ടര്‍ പേടിപ്പിച്ചതിനാല്‍ താന്‍ ചാടിയത്. അങ്ങനെ നിര്‍ബന്ധത്തിന് വഴങ്ങി അറിയാത്ത കാര്യങ്ങള്‍ ചെയ്യേണ്ടി വന്നിട്ടുണ്ട്. ബെഡ്‌റൂം സീന്‍ ചെയ്തിട്ടുള്ളത് നടന്‍ മമ്മൂട്ടിക്കൊപ്പമാണ്. കൗരവര്‍ എന്ന സിനിമയിലായിരുന്നു.

പക്ഷെ മോശം ബെഡ് റൂം സീനൊന്നുമായിരുന്നില്ല എന്നാണ് അഞ്ജു പറയുന്നത്. മമ്മൂട്ടിയുടെ ഭാര്യയായ സുജ എന്ന കഥാപാത്രത്തെയാണ് കൗരവരില്‍ അഞ്ജു അവതരിപ്പിച്ചത്. മരണ വാര്‍ത്ത കേട്ട് പലരും തേടി പിടിച്ച് വിളിച്ചിരുന്നു. ചിലരൊക്കെ വളരെ ആശങ്ക പ്രകടിപ്പിച്ചാണ് സംസാരിച്ചത് എന്നാണ് അഞ്ജു പറയുന്നത്.

Read more

മകന്റെ പഠനവും മറ്റുമായി ബന്ധപ്പെട്ടാണ് സിനിമയൊക്കെ ഉപേക്ഷിച്ച് പോയത്. എന്നെ എവിടേയും കാണാതായതോടെ മരിച്ചുവെന്ന് വരെ ആളുകള്‍ പ്രചരിപ്പിച്ചു. ഞാന്‍ ആ സമയത്ത് തമിഴ്‌നാട്ടില്‍ താമസിക്കുന്നുണ്ടായിരുന്നു. മരണ വാര്‍ത്ത കേട്ട് പലരും തേടി പിടിച്ച് വിളിച്ചിരുന്നു. ചിലരൊക്കെ വളരെ ആശങ്ക പ്രകടിപ്പിച്ചാണ് സംസാരിച്ചത് എന്നാണ് അഞ്ജു പറയുന്നത്.