അത് ബുദ്ധിശൂന്യ സിനിമ, എനിക്ക് ഇഷ്ടമല്ല; കെജിഎഫിനെക്കുറിച്ച് നടന്‍

ബ്രഹ്‌മാണ്ഡ ചിത്രം കെജിഎഫ് 2 താന്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് നടന്‍ കിഷോര്‍. അത് തനിക്ക് പറ്റിയ സിനിമയല്ലെന്നും അധികം വിജയിക്കാത്ത ഗൗരവമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രങ്ങളാണ് ബുദ്ധിശൂന്യമായ ഇത്തരം ചിത്രങ്ങളേക്കാള്‍ നല്ലതെന്നും കിഷോര്‍ പറഞ്ഞു.

‘ശരിയാണോ തെറ്റാണോ എന്ന് എനിക്കറിയില്ല. പക്ഷേ ഞാന്‍ കെജിഎഫ് 2 ഇതുവരെ കണ്ടിട്ടില്ല. ഇത് എനിക്ക് പറ്റിയ സിനിമയല്ല. അത് എന്റെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. ഗൗരവമായ കാര്യം പറയുന്ന വലിയ വിജയമൊന്നും ആകാത്ത ചെറിയ സിനിമ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത്തരം ബുദ്ധിശൂന്യമായ ചിത്രങ്ങള്‍ അല്ല’ കിഷോര്‍ പറഞ്ഞു.

കന്നട സിനിമലോകത്ത് നിന്നും പാന്‍ ഇന്ത്യ വിജയമായ ചിത്രങ്ങളാണ് യാഷിന്റെ കെജിഎഫ് ചാപ്റ്റര്‍ 2, ഋഷഭ് ഷെട്ടിയുടെ കാന്താര എന്നിവ. ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായി കെജിഎഫ് 2 മാറി.

Read more

ചന്ദ്രശേഖര്‍ ബന്ദിയപ്പ സംവിധാനം ചെയ്യുന്ന റെഡ് കോളര്‍ എന്ന ചിത്രത്തിലൂടെയാണ് ഹിന്ദിയില്‍ കിഷോര്‍ അരങ്ങേറ്റം കുറിക്കുന്നത്. എന്നാല്‍, ഈ ചിത്രത്തെ താന്‍ ഒരു ബോളിവുഡ് അരങ്ങേറ്റ ചിത്രമായി കാണുന്നില്ലെന്നും ഞങ്ങള്‍ ഹിന്ദിയില്‍ ചെയ്യുന്ന സിനിമ മാത്രമാണ് ഇതെന്ന് കിഷോര്‍ പ്രതികരിച്ചു.