അല്‍ഫോണ്‍സ് പുത്രന്‍ ചിത്രങ്ങളായ പ്രേമം, നേരം എന്നിവയിലൂടെ ശ്രദ്ധ നേടിയ താരമാണ് കൃഷ്ണശങ്കര്‍. കോളേജില്‍ വച്ച് അല്‍ഫോണ്‍സ് പുത്രനെ പരിചയപ്പെട്ടതിനെ കുറിച്ചാണ് കൃഷ്ണശങ്കര്‍ കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുന്നത്.
അല്‍ഫോണ്‍സ് തന്റെ സീനിയറായിരുന്നു. എം.ഇ.എസ് കോളേജ് മാറമ്പള്ളിയില്‍ അല്‍ഫോണ്‍സ് ബിബിഎയും താന്‍ ബികോമും ആയിരുന്നു. ശബരിയും താനും തൊബാമയുടെ സംവിധായകന്‍ മോസിനും ഒരേ ക്ലാസിലായിരുന്നു. തന്നെ റാഗ് ചെയ്യാന്‍ വന്നാണ് അല്‍ഫോണ്‍സിനെ ആദ്യം പരിചയപ്പെടുന്നത്.
ആ സൗഹൃദം പിന്നീട് സിനിമാ ചര്‍ച്ചയായി വളര്‍ന്നു. ഡിഗ്രിയ്ക്കു ശേഷം താന്‍ സിനിമാട്ടോഗ്രഫി പഠിക്കാന്‍ സന്തോഷ് ശിവന്‍ സാറിന്റെ ശിവന്‍ സ്റ്റുഡിയോയില്‍ ചേര്‍ന്നു, അല്‍ഫോണ്‍സ് ചെന്നൈയിലേക്കും പോയി. പ്രോജക്ട് ചെയ്യാനായിട്ടാണ് അല്‍ഫോണ്‍സ് നേരം ഷോട്ട് ഫിലിം എടുക്കുന്നത്.
Read more
നേരത്തിന്റെ ക്യാമറ ചെയ്യാനാണ് എന്നെ വിളിക്കുന്നത്. തനിക്ക് അഭിനയിക്കാന്‍ ഇഷ്ടമാണെന്ന് അറിയാവുന്നതു കൊണ്ട് നേരം സിനിമ ആക്കിയപ്പോള്‍ മാണിക് എന്ന കഥാപാത്രം തന്നു. പ്രേമത്തിലെ കോയ എന്ന കഥാപാത്രത്തിലൂടെയാണ് ഒട്ടമിക്ക അവസരങ്ങളും തനിക്ക് ലഭിച്ചതെന്നും കൃഷ്ണശങ്കര്‍ പറയുന്നു.