'എന്റെ ഡാൻസ് ഇങ്ങനല്ല....'; വൈറൽ ഡാൻസിന് പിന്നാലെ കുഞ്ചാക്കോ ബോബൻ

കുഞ്ചാക്കോ ബോബനെ പ്രധാന കഥാപാത്രമാക്കി രതീഷ് പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ന്നാ താൻ കേസ് കൊട്’. ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ ഡാൻസ് വെെറലായതിന് പിന്നാലെ നടൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. എന്റെ ഡാൻസ് ഇങ്ങനെയല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ‍

ജിഞ്ചർ‌ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെപ്പറ്റി അദ്ദേഹം സംസാരിച്ചത്. ഡാൻസ് വെെറലായതിന് പിന്നാലെ നിരവധി പേരാണ് തന്നെ വിളിച്ച് അഭിനന്ദിച്ചത്. ശരിക്കും താന്റെ ഡാൻസ് ഇങ്ങനെയല്ല. അങ്ങനെയാകാൻ കാരണക്കാരൻ സംവിധായകൻ രതീഷാണ്. കുറെയാളുകളുടെ നടുക്ക് നിന്നാണ് ആ ഡാൻസ് കളിക്കേണ്ടത്.

തുടങ്ങുന്നതിന് മുൻപ് തന്നെ എല്ലാവരോടും തന്നോട് ക്ഷമിക്കണം എന്ന് പറഞ്ഞാണ് ഡാൻസ് തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. പിന്നെ ചുറ്റുമുള്ളതൊന്നും താൻ കണ്ടില്ല. മാത്രമല്ല ഇതുവരെ താൻ ചെയ്യുന്നതിൽ വ്യത്യസ്തമായ കഥാപാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.  കാസർഗോഡിലെ സാധരണക്കാരന്റെ ജീവിതം പറയുന്ന ചിത്രം ഓഗസ്റ്റ് 11ന് ചിത്രം പ്രേക്ഷകർക്കു മുന്നിലെത്തും.

Read more

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് രതീഷ് പൊതുവാൾ. സന്തോഷ് ടി കുരുവിളയും ആഷിക് അബുവും ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം.