‘അത് എനിക്ക് പുതിയ അറിവായിരുന്നു, അവര്‍ പിന്നീടങ്ങോട്ട് സംസാരിച്ചതെല്ലാം അദ്ദേഹത്തിന്റെ കൈപ്പുണ്യത്തെ കുറിച്ചായിരുന്നു’: കുഞ്ചാക്കോ ബോബൻ

കുഞ്ചാക്കോ ബോബന്‍, അരവിന്ദ് സ്വാമി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ടി.പി. ഫെല്ലിനി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഒറ്റ്. കഴിഞ്ഞ ദിവസമാണ് ചിത്രം തിയേറ്ററിലെത്തിയത്. മലയാളത്തിലും തമിഴിലും  ഒരുക്കിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.
ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഒറ്റിനുണ്ട്.

ഇപ്പോഴിതാ, അരവിന്ദ് സ്വാമിയോടൊപ്പമുള്ള അനുഭവങ്ങൾ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അദ്ദേഹം പേരെടുത്തൊരു പാചകക്കാരനാണ്. തനിക്ക് അത് ഒരു പുതിയ അറിവായിരുന്നുവെന്നും അദ്ദേഹം ന്നായി പാചകം ചെയ്യുമെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.

‘പേരെടുത്തൊരു പാചകക്കാരനാണ് അരവിന്ദ് സ്വാമി സാര്‍ എന്നത് പുതിയ അറിവായിരുന്നു. ചിത്രീകരണത്തിന് ഇടവേളയുള്ള ഒരുദിവസം ഞങ്ങളിരുവരും ഭക്ഷണം കഴിക്കാനായി മുംബൈയിലെ ഒരു വലിയ ഹോട്ടലിലേക്ക് പോയി. അവിടെ റെസ്റ്റോറന്റിലിരിക്കുമ്പോഴാണ് അവിടത്തെ ഷെഫുമാര്‍ തങ്ങളുടെ അടുത്തേക്ക് വരുന്നത്.

ഇരുവരും മുന്‍പ് ചെന്നൈയില്‍വെച്ച് സ്വാമി സാറുണ്ടാക്കിയ ഭക്ഷണം കഴിച്ചവരായിരുന്നു. അവര്‍ പിന്നീടങ്ങോട്ട് സംസാരിച്ചതെല്ലാം അദ്ദേഹത്തിന്റെ കൈപ്പുണ്യത്തെക്കുറിച്ചും അന്നു കഴിച്ച ഭക്ഷണത്തിന്റെ രുചിയെക്കുറിച്ചുമായിരുന്നുവെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.

Read more

ത്രില്ലർ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രമാണ് ഒറ്റ്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് എസ് സഞ്ജീവാണ്. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായികയായെത്തിരിക്കുന്നത്.