അന്ന് പൊലീസ് പിടിച്ചു, കോളജില്‍ പഠിക്കുന്ന കാലത്ത് ഇല്ലീഗലായ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്: ലെന

പഠിക്കുന്ന കാലത്ത് താന്‍ ഇല്ലീഗല്‍ ആയ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടി ലെന. പരീക്ഷ എഴുതാന്‍ ഇരിക്കുമ്പോള്‍ എല്ലാവര്‍ക്കും പേപ്പര്‍ കാണിച്ചു കൊടുക്കും. ലൈസന്‍സ് ഇല്ലാതെ വണ്ടി ഓടിച്ചതു കൊണ്ട് പൊലീസ് പിടിച്ചിട്ടുണ്ട് എന്നൊക്കെയാണ് ലെന പറയുന്നത്.

റാങ്ക് ഹോള്‍ഡറാണെങ്കിലും പരീക്ഷ എഴുതുന്നതില്‍ ചീറ്റ് ചെയ്തിട്ടുണ്ട്. എല്ലാവര്‍ക്കും പരീക്ഷ പേപ്പര്‍ കാണിച്ച് കൊടുക്കുമായിരുന്നു. അങ്ങനെ ചെയ്യുന്നതിനാല്‍ തനിക്ക് കുട്ടികള്‍ മിഠായി ഓഫര്‍ ചെയ്യുമായിരുന്നു. കോളേജില്‍ പഠിക്കുന്ന കാലത്ത് ഇല്ലീഗലായ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്.

ഒരിക്കല്‍ ലേണേഴ്സും ലൈസന്‍സും ഇല്ലാതെ വണ്ടി ഓടിച്ചതിന് പൊലീസ് പിടിച്ചു. പരീക്ഷയ്ക്ക് പോകുകയാണെന്ന് പറഞ്ഞതോടെ വൈകുന്നേരം വണ്ടി ഹാജരാക്കാന്‍ പൊലീസ് പറഞ്ഞു. പൊലീസ് പിടിച്ച കാര്യം വീട്ടില്‍ കാര്യം പറഞ്ഞു.

സ്റ്റേഷന്‍ എന്ന് കേട്ടപ്പോള്‍ അമ്മ ആദ്യം വിചാരിച്ചത് റെയില്‍വേ സ്റ്റേഷന്‍ ആണ് എന്നായിരുന്നു. പൊലീസ് സ്റ്റേഷനാണെന്ന് മനസിലാക്കിയപ്പോള്‍ ധാരാളം ചീത്ത വിളി കേട്ടു എന്നാണ് ഒരു അഭിമുഖത്തില്‍ ലെന പറയുന്നത്.

Read more

അതേസമയം, ‘എന്നാലും ന്റളിയാ’ എന്ന സിനിമയാണ് ലെനയുടെതായി ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്. നിരവധി സിനിമകളാണ് താരത്തിന്റെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. ദ ഹോപ്, വനിത, ബാന്ദ്ര, ഒരു രാത്രി ഒരു പകല്‍, നാന്‍സി റാണി, ഓ മൈ ഡാര്‍ലിംഗ്, ഖാലി പേഴ്‌സ് ഓഫ് ബില്യനയേര്‍സ് തുടങ്ങി നിരവധി സിനിമകളാണ് ലെനയുടെതായി ഒരുങ്ങുന്നത്.