ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ബിഗ് ബാഷ് ലീഗിൽ (ബിബിഎൽ) പങ്കെടുക്കുന്നത് കാണാനുള്ള ആഗ്രഹം ഓസ്‌ട്രേലിയൻ വനിതാ താരവും മിച്ചൽ സ്റ്റാർക്കിന്റെ ഭാര്യയുമായ അലീസ ഹീലി പ്രകടിപ്പിച്ചു. രോഹിത് ശർമ്മയുടെ സാന്നിധ്യം ബിബിഎല്ലിന്റെ പ്രൊഫൈൽ ഉയർത്തുക മാത്രമല്ല, ഓസ്‌ട്രേലിയയിലെ യുവ ക്രിക്കറ്റ് കളിക്കാരെ പ്രചോദിപ്പിക്കുകയും ചെയ്യുമെന്ന് അലീസ ഹീലി വിശ്വസിക്കുന്നു.
എന്നിരുന്നാലും, ഇന്ത്യൻ ക്രിക്കറ്റിലെ രോഹിത്തിന്റെ നിലവിലെ കരിയറിനെയും ബിസിസിഐയുടെ രീതികളും കണക്കിലെടുക്കുമ്പോൾ ഈ ആശയം നടക്കാൻ പോകുന്നില്ലെന്ന് ഹീലി സമ്മതിച്ചു. എന്നാൽ ബിഗ് ബാഷ് ലീഗിൽ ഇത്രയും മികച്ച ഒരു ബാറ്റ്‌സ്മാൻ ഉണ്ടായിരിക്കുന്നത് ടൂർണമെന്റിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്നും ആരാധകരുടെ ഇടപെടൽ വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
“അതെ, ഒരു ദിവസം ഇന്ത്യയിൽ നിന്ന് ചിലരെ ആകർഷിക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. രോഹിത് ശർമ്മയെപ്പോലുള്ള ഒരാൾ ബിബിഎൽ കളിക്കാൻ ഇറങ്ങുന്നത് സങ്കൽപ്പിക്കുക. ഒരുപക്ഷേ അദ്ദേഹം ധോണിയെ പോലെ മറ്റൊരു വിദേശ ലീഗിലും കളിക്കാതെ ഇന്ത്യയിൽ തന്നെ കളിക്കാൻ ആകാൻ തീരുമാനിച്ചിരിക്കുക,. പക്ഷെ ഇവിടെ വന്നാൽ അത് ഈ ലീഗിന്റെ ലെവൽ വർദ്ധിപ്പിക്കും.”
വിദേശ ടി20 ലീഗുകളിൽ ഇന്ത്യൻ കളിക്കാരെ പങ്കെടുക്കാൻ അനുവദിക്കുന്നതിനെതിരെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) നിലപാട് ആഗോള ക്രിക്കറ്റിൽ ചൂടേറിയ ചർച്ചാവിഷയമാണ് എന്നത് ശ്രദ്ധേയമാണ്.
മറ്റ് ക്രിക്കറ്റ് ബോർഡുകൾ അവരുടെ താരങ്ങളെ ലോകമെമ്പാടുമുള്ള അനുഭവം നേടാൻ പ്രോത്സാഹിപ്പിക്കുമ്പോൾ, ബിസിസിഐ ആ സാഹസത്തിന് ഇതുവരെ മുതിരാൻ തയാറായിട്ടില്ല.