എന്റെ സിനിമ കണ്ടിട്ട് നൂറ് പേർക്ക് അതിലെ എലമെന്റ്സ് ഉപയോഗിച്ച് സിനിമ ചെയ്യാൻ തോന്നിയാൽ എനിക്ക് അത്രയും സന്തോഷം: ലിജോ ജോസ് പെല്ലിശ്ശേരി

മലൈക്കോട്ടൈ വാലിബൻ റിലീസിനൊരുങ്ങുകയാണ്. ജനുവരി 25 ന് വേൾഡ് വൈഡ് ആയി തിയേറ്ററുകളിൽ എത്തുന്ന ചിത്രം മലയാളത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ്. മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ സിനിമകളിൽ ഒന്നായാണ് വാലിബനെ പ്രേക്ഷകരും ആരാധകരും കാണുന്നത്.

ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നിന്നോ ട്രെയിലറിൽ നിന്നോ ഇത് എന്ത് തരം സിനിമയാവും എന്ന് യാതൊരു സൂചനയും മലൈക്കോട്ടൈ വാലിബൻ തരുന്നില്ല. റിലീസ് ദിവസം വരെ കാത്തിരിക്കുക എന്നത് മാത്രമാണ് മുന്നിലുള്ള ഏക വഴി. ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിന് ശേഷം എത്തുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയോടെയാണ് വാലിബന് വേണ്ടി മലയാള സിനിമലോകം കാത്തിരിക്കുന്നത്.

ഇപ്പോഴിതാ ലിജോ ജോസ് പെല്ലിശ്ശേരി മുൻപ് പറഞ്ഞ വാക്കുകളാണ് വീണ്ടും ചർച്ചയാവുന്നത്. തന്റെ സിനിമ കണ്ടിട്ട് അതിലെ എലമെന്റ്സ് ഉപയോഗിച്ച് ഒരുപാട് പേർക്ക് സിനിമ ചെയ്യാൻ തോന്നിയാൽ തനിക്ക് അത്രയും സന്തോഷം എന്നാണ് ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നത്.

“എന്റെ ഒരു സിനിമ കണ്ടിട്ട് നൂറ് പേർക്ക് അതിലെ എലമെന്റ്സ് ഉപയോഗിച്ച് സിനിമ ചെയ്യാൻ തോന്നിയാൽ എനിക്ക് അത്രയും സന്തോഷം. അത്യന്തികമായി അതാണ് കല. പൂർണ്ണമായും ഒർജിനൽ എന്ന് പറയുന്ന തരത്തിലുള്ള ഒരു ആർട്ട് ഫോം ഇല്ല. റിസൾട്ട് ഓറിയന്റഡ് ആയി സിനിമ ചെയ്യാനല്ല ഞാൻ ആലോചിക്കുന്നത്.

Read more

ഒരു ഐഡിയ കമ്യൂണിക്കേറ്റ് ചെയ്യുക എന്ന കാര്യമാണ് ഞാനതിൽ കൊണ്ടുവരാൻ ശ്രമിക്കാറ്. ആ ഐഡിയ എത്രത്തോളം എത്തേണ്ട ആളുകളിലേക്ക് എത്തും എന്നുള്ള ഒരു ആശയവിനിമയം ആണ് ശരിക്കും പറഞ്ഞാൽ സിനിമയ്ക്ക് അകത്ത് നടക്കുന്നത്. എന്നോട് വേറെ എന്തെങ്കിലും പണി ചെയ്യാൻ പറഞ്ഞാൽ ഞാൻ അതിൽ സീറോ ആയയിരിക്കും. ഒന്നും ചെയ്യാൻ പറ്റില്ല എനിക്ക്. ” എന്നാണ് ദി ക്യൂവിന് നൽകിയ അഭിമുഖത്തിൽ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞത്.