മാരി സെൽവരാജും ധ്രുവ് വിക്രമും ഒന്നിക്കുന്നു; നായികയായി അനുപമ പരമേശ്വരൻ; നീലം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്നത് വമ്പൻ ചിത്രം

പരിയേറും പെരുമാൾ, കർണ്ണൻ, മാമന്നൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ നായകനായി ധ്രുവ് വിക്രം.

സ്പോർട്സ്- ഡ്രാമ ഴോണറിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ അനുപമ പരമേശ്വരൻ ആണ് നായികയായെത്തുന്നത്. പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. മാർച്ച് 11 ന് ചിത്രീകരണം ആരംഭിക്കുമെന്നാണ് മാരി സെൽവരാജ് എക്സിലൂടെ അറിയിച്ചിരിക്കുന്നത്.

Image

ആദിത്യ വര്‍മ്മ, മഹാന്‍ എന്നീ ചിത്രങ്ങൾക്ക് ശേഷം ധ്രുവ് വിക്രം നായകനാവുന്ന ചിത്രം കൂടിയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

Read more

നേരത്തെ ‘വാഴൈ’ എന്ന ചിത്രവും മാരി സെൽവരാജ് പ്രഖ്യാപിച്ചിരുന്നു. കലൈയരസൻ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. നിഖില വിമൽ, ദിവ്യ ദുരൈസാമി, പ്രിയങ്ക നായർ എന്നിവരും വാഴൈ എന്ന ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.