എന്റെ പൊന്നു ചേട്ടന്മാരെ, എപ്പോഴും  ഇടണ പോലെ തന്നെ  ഒരു പോസ്റ്റ് ഇട്ടതാരുന്നു, എനിക്ക് ഷൂ വെച്ച് കളിയാക്കാന്‍ അറിയില്ല: മീനാക്ഷി

മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയ നടി മീനാക്ഷി  സോഷ്യല്‍ മീഡിയയിലും സജീവമാണ് . താരത്തിന്റെ എല്ലാ പോസ്റ്റുകളും വൈറലാകാറുമുണ്ട്. കഴിഞ്ഞ ദിവസം  ഷൂ പിടിച്ച് നില്‍ക്കുന്ന ചിത്രമായിരുന്നു നടി പങ്കു വെച്ചത്. എന്നാൽ ഈ ചിത്രം സംഘപരിവാറിനെ പരിഹസിക്കുന്നതാണെന്ന തരത്തിൽ കമന്റുകൾ വന്നിരുന്നു.

ഇപ്പോഴിതാ കമന്റുകൾക്ക് മറുപടി യുമായി എത്തിയിരിക്കുകയാണ് മീനാക്ഷി.   നിങ്ങള്‍ ഉദ്ദേശിച്ച ഷൂ ഷൂ അല്ല ഞാന്‍ ഉദ്ദേശിച്ചത്. എനിക്ക് അങ്ങനെയൊന്നും അറിയത്ത് പോലുമില്ല. സാധാരണ പോസ്റ്റിട്ടാല്‍ ഏറെ ലൈക്കുകള്‍ കിട്ടാറുണ്ട്. ഇതിന് താഴെ കൂടുതല്‍ കമന്റുകള്‍ വന്നപ്പോഴാണ് ശ്രദ്ധിച്ചത്. മീനാക്ഷി ഫെയ്സ്ബുക്കിൽ കുറിച്ചു.

Read more

എന്റെ പൊന്നു ചേട്ടന്‍മാരെ ഞാന്‍ എപ്പോഴും ഇടണ പോലെ തന്നെ ചുമ്മാ ക്യാപ്ഷന്‍ എഴുതി ഒരു പോസ്റ്റ് ഇട്ടതാരുന്നു. അല്ലാതെ നിങ്ങളൊക്കെ പറയുന്ന പോലെ ആരേം ഉദ്ദേശിച്ച് കൊണ്ട് ഇട്ട പോസ്‌റ്റൊന്നുമല്ല അത്. എനിക്ക് ഷൂ കാലിലിടാനുള്ളതാണ്. എന്നല്ലാതെ അത് വെച്ച് വേറാള്‍ക്കാരെ എങ്ങനെയാ കളിയാക്കുക എന്നൊന്നും എനിക്കറിയില്ല. ആരേം കളിയാക്കി കൊണ്ട് ചെയ്യാനൊന്നും എനിക്കറിയില്ല. ആള്‍ക്കാരെ കളിയാക്കുന്നത് ഇഷ്ടമല്ലെന്നുമായിരുന്നു മീനാക്ഷി കുറിച്ചത്.