മമ്മൂക്കയെ ഇന്റര്‍വ്യൂ ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ ആകെ ഞെട്ടലായിരുന്നു, സിഗരറ്റ് വലിച്ചത് എനിക്ക് ഇമേജ് ബ്രേക്കായി: മിയ

കുടുംബവും കുഞ്ഞുമായപ്പോഴും കരിയറില്‍ നിന്ന ബ്രേക്ക് എടുക്കാതെ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് മിയ. ‘പ്രണയവിലാസം’ എന്ന ചിത്രമാണ് മിയയുടെതായി ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിലെ മിയയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇമേജ് ബ്രേക്ക് പെര്‍ഫോമന്‍സ് എന്നാണ് മിയയെ കുറിച്ച് പലരും അഭിപ്രായപ്പെട്ടത്.

പ്രണയ വിലാസത്തിന്റെ കഥ ഇഷ്ടപ്പെട്ടതു കൊണ്ട് ചെയ്തതാണ്. ചിത്രത്തിലെ തന്റെ കഥാപാത്രം മാത്രമല്ല സിനിമ മൊത്തത്തില്‍ തനിക്ക് ഇഷ്ടപ്പെട്ടു. പലരും സിനിമ കണ്ടിട്ട് തന്നോട് പറഞ്ഞ് ഇമേജ് ബ്രേക്കായി എന്നാണ്. സിഗരറ്റ് വലിക്കണമെന്ന് പറഞ്ഞപ്പോള്‍ ചെയ്ത് നോക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.

പ്രണയ വിലാസത്തിലെ സിഗരറ്റ് വലിക്കുന്ന സീന്‍ വീട്ടിലൊന്നും വലിയ പ്രശ്‌നം ഉണ്ടാക്കിയിട്ടില്ല. ലവ് മത്രം കോണ്‍സണ്‍ട്രേറ്റ് ചെയ്ത് താന്‍ മലയാളത്തില്‍ ചെയ്ത ഒരു സിനിമ പ്രണയ വിലാസമായിരിക്കും എന്നാണ് ഒരു അഭിമുഖത്തില്‍ മിയ വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം, മമ്മൂട്ടിക്കൊപ്പം ‘മുന്നറിയിപ്പ്’ സിനിമയില്‍ അഭിനയിക്കാന്‍ പറ്റാതിരുന്ന വിഷമവും മിയ പങ്കുവയ്ക്കുന്നുണ്ട്. മുന്നറിയിപ്പിലെ വേഷം ചെയ്യാതെ പോയത് പിന്നീട് നഷ്ടമായി തോന്നി. അപര്‍ണ ചെയ്ത വേഷം താന്‍ ആയിരുന്നു ചെയ്യേണ്ടിയിരുന്നത്.

താന്‍ ആരേയും ഇന്റര്‍വ്യൂ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ മമ്മൂക്കയെ ഇന്റര്‍വ്യൂ ചെയ്യണമെന്ന് പറഞ്ഞ് കോള്‍ വന്നപ്പോള്‍ ആകെ ഞെട്ടലായിരുന്നു. അതും മമ്മൂക്ക പറഞ്ഞിട്ടാണ് തന്നെ വിളിച്ചതെന്ന് കൂടി കേട്ടപ്പോള്‍ ഞെട്ടല്‍ കൂടി.

Read more

ഇന്റര്‍വ്യൂവിന് പ്രിപ്പയര്‍ ചെയ്യാന്‍ ഒരു രാത്രിയും ഒരു പകലും കിട്ടി. പക്ഷെ പ്രിപ്പയര്‍ ചെയ്ത് പോയ ഒരു ചോദ്യവും അന്ന് മമ്മൂക്കയോട് ചോദിച്ചിട്ടില്ല. അപ്പോള്‍ മനസില്‍ തോന്നിയ കാര്യങ്ങളാണ് ചോദിച്ചത്. പത്താം ക്ലാസ് പരീക്ഷയ്ക്ക് വേണ്ടി പോലും താന്‍ ഇത്രയും പ്രിപ്പയര്‍ ചെയ്തിട്ടില്ല എന്നും മിയ വ്യക്തമാക്കി.