മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ‘ബറോസ്’ ഇന്ന് തിയേറ്ററുകളില്‍ എത്തുകയാണ്. സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ബറോസ്. ഇതിനിടെ തന്നെ ‘കംപ്ലീറ്റ് ആക്ടര്‍’ എന്ന് വിശേഷിപ്പിക്കുന്നതിനെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. നടന്‍ എന്നത് പൂര്‍ണമല്ല എന്നാണ് മോഹന്‍ലാല്‍ പറയുന്നത്.
ആരോ നല്‍കിയ ഒരു പേരാണ്. അതിന് പിന്നില്‍ ഒരു ‘ഇന്‍’ (IN) ഉണ്ട്. ഇന്‍കംപ്ലീറ്റ് (Incomplete) എന്നാണ്. ഒന്നും പൂര്‍ണമല്ല. കംപ്ലീറ്റ് ആക്ടര്‍ എന്നത് ഒട്ടും ശരിയല്ല. ഞാന്‍ ശരിക്കും അതിന് എതിരാണ്. ഒരു നടന് ഓരോ ദിവസവും എന്തായാലും പുതിയതാണ് എന്നാണ് ഒരു അഭിമുഖത്തിനിടെ മോഹന്‍ലാല്‍ പറഞ്ഞിരിക്കുന്നത്.
അതേസമയം, ചിത്രത്തിന്റെ ചെന്നൈയില്‍ നടന്ന പ്രീമിയര്‍ ഷോ തമിഴ് പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. വിജയ് സേതുപതി, രോഹിണി, വിജയ് ആന്റണി, തലൈവാസല്‍ വിജയ് തുടങ്ങി നിരവധി താരങ്ങളും ബറോസ് പ്രീമിയര്‍ കാണാന്‍ എത്തിയിരുന്നു. ഗംഭീര പ്രതികരണങ്ങളാണ് താരങ്ങള്‍ നല്‍കിയത്. മക്കളായ പ്രണവും വിസ്മയയും കഴിഞ്ഞ ദിവസം ചെന്നൈയില്‍ പ്രീമിയര്‍ കണ്ടിരുന്നു.
മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭം എന്നതും, അതും ജിജോ പുന്നൂസിന്റെ രചനയില്‍ എന്നത് സിനിമാപ്രേമികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന ഒരു കാര്യമാണ്. ഫാന്റസി ജോണറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്. ബറോസ് എന്ന ഭൂതമായാണ് ലീഡ് റോളില്‍ മോഹന്‍ലാല്‍ സിനിമയില്‍ വേഷമിടുന്നത്.
പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും, മായ, സാറാ വേഗ, തുഹിന്‍ മേനോന്‍, ഗുരു സോമസുന്ദരം, സീസര്‍ ലോറന്റെ റാട്ടണ്‍, ഇഗ്നാസിയോ മറ്റിയോസ്, കല്ലിറോയ് സിയാഫെറ്റ, സീസര്‍ ലോറന്റെ റാറ്റണ്‍, കോമള്‍ ശര്‍മ്മ, പത്മാവതി റാവു, പെഡ്രോ ഫിഗ്യൂറെഡോ, ജയചന്ദ്രന്‍ പാലാഴി, ഗീതി സംഗീത എന്നിവരുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.