അറ്റാക്ക് വന്ന് താന്‍ മരിച്ചു പോകുമെന്ന സ്ഥിതിയായപ്പോള്‍ തന്നെ സഹായിച്ചത് മമ്മൂട്ടിയാണെന്ന് നടി മോളി കണ്ണമാലി. രണ്ടാമത്തെ അറ്റാക്ക് വന്നപ്പോള്‍ താന്‍ ആകെ തളര്‍ന്ന് പോയിരുന്നു. കടത്തില്‍ പെട്ടു നില്‍ക്കുകയായിരുന്നു. മമ്മൂട്ടി പറഞ്ഞിട്ട് നിര്‍മ്മാതാവ് ആന്റോ ജോസഫ് ആണ് തനിക്ക് പണം കൊണ്ടു തന്നത് എന്നാണ് മോളി പറയുന്നത്.
തനിക്ക് സുഖമില്ലെന്ന് അറിഞ്ഞ് മമ്മൂക്കയാണ് തന്നെ ഓപ്പറേഷന് കൊണ്ടു പോകണമെന്ന് പറഞ്ഞത്. അതിനായി അദ്ദേഹം ആന്റോ ജോസഫിനെ പറഞ്ഞു വിട്ടിരുന്നു. ആശുപത്രിയില്‍ ചെന്ന് സംസാരിച്ചപ്പോഴേക്കും തന്റെ ഹെല്‍ത്ത് ശരിയാവില്ലെന്ന് പറഞ്ഞു. ഓപ്പറേഷന് ചെയ്ത് കഴിഞ്ഞാലും നമ്മളെ കൊണ്ട് ആവില്ല.
അങ്ങനെ അത് വേണ്ടെന്ന് തീരുമാനിച്ചു. മരുന്നു കൊണ്ട് ചികിത്സിച്ച് തീര്‍ക്കാമെന്ന്. വേറെ ഒന്നും കൊണ്ടല്ല, ഓപ്പറേഷന് കഴിഞ്ഞ് വന്നാല്‍ അതിനായുള്ള റൂം ആയിരിക്കണം. പിന്നെ നമ്മളെ നോക്കാനും ആളില്ല. നല്ല പ്രായത്തില്‍ തന്നെ തനിക്ക് പ്രഷന് വന്നു. അന്ന് സംസാരിക്കാന്‍ പോലും പറ്റാതെ താന്‍ തളര്‍ന്ന് പോയിരുന്നു.
സിനിമ ഫീല്‍ഡിലേക്ക് വന്നപ്പോള്‍ കുറച്ച് പൈസയൊക്കെ ഉണ്ടാക്കി, എല്ലാം ശരിയായി വന്നതായിരുന്നു. അപ്പോഴാണ് പെട്ടെന്ന് അറ്റാക്ക് വന്നത്. രണ്ടാമത്തെ അറ്റാക്ക് വന്നപ്പോഴേക്കും താനാകെ തളര്‍ന്ന് പോയിരുന്നു. സ്റ്റേജ് ഷോയ്ക്ക് കേറാന്‍ നില്‍ക്കുമ്പോഴായിരുന്നു അത്. അന്ന് എല്ലാവരും പറഞ്ഞത് താന്‍ മരിച്ച് പോകുമെന്നാണ്.
Read more
അങ്ങനെ വല്ലാതെ കടത്തിലായി പോയി. മമ്മൂക്ക പറഞ്ഞിട്ട് ആന്റോ ജോസഫ് അപ്പോഴാണ് പൈസ കൊണ്ടു തന്നത് എന്നാണ് മോളി കണ്ണമാലി ഒരു ഓണ്‍ലൈന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞത്. അതേസമയം, ഇംഗ്ലീഷ് ചിത്രമായ ‘ടുമോറോ’യില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് മോളി. ജോയ് കെ. മാത്യുവാണ് ചിത്രം ഒരുക്കുന്നത്.