അന്ന് കടല്‍പ്പാലത്തില്‍ നിന്നും എടുത്തു ചാടിയ ആളാണ്, അതു പോലെ ഈ സിനിമയിലും ദിലീപ് റിസ്‌ക് എടുത്തിട്ടുണ്ട്: നാദിര്‍ഷ

നാദിര്‍ഷ- ദിലീപ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘കേശു ഈ വീടിന്റെ നാഥന്‍’ ചിത്രം ഡിസ്‌നിപ്ലസ് ഹോട്‌സ്റ്റാറില്‍ റിലീസ് ചെയ്യുകയാണ്. നെടുമുടി വേണുവിനെയും അലന്‍സിയറിനെയുമാണ് ഈ ചിത്രത്തിലേക്ക് ആദ്യം നോക്കിയത്. എന്നാല്‍ യാദൃച്ഛികമായാണ് ദിലീപ് എത്തിയത് എന്നാണ് നാദിര്‍ഷ പറയുന്നത്.

തന്റെ ആദ്യ പടം ദിലീപിനൊപ്പം ചെയ്യാനിരുന്നതാണ്. പക്ഷേ അത് നടന്നില്ല. ഇപ്പോള്‍ തന്നെ വേറെ ആള്‍ക്ക് വെച്ചത് യാദൃച്ഛികമായി ദിലീപിലേക്ക് എത്തിയതാണ്. വേണുവേട്ടനേയും അലന്‍സിയറിനേയുമൊക്കെ തങ്ങള്‍ ആദ്യം ഈ വേഷത്തില്‍ നോക്കിയിരുന്നു.

ദിലീപ് എന്ത് റിസ്‌ക്കും എടുക്കാന്‍ തയ്യാറാണ്. ക്രേസി ഗോപാലന്‍ ഷൂട്ട് ടൈമില്‍ കടല്‍പ്പാലത്തില്‍ നിന്ന് എടുത്തു ചാടിയ ആളാണ്. ഇതിലും ഒരുപാട് റിസ്‌ക് എടുത്ത് ചെയ്ത സീനുകളുണ്ട് എന്നാണ് നാദിര്‍ഷ പറയുന്നത്. കുടുംബ പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളാകുന്ന മുഹൂര്‍ത്തങ്ങളാണ് സിനിമയില്‍.

ദിലീപ് കേശുവാകാന്‍ മൊട്ടയടിച്ചു, ആദ്യം മൂന്ന് നാല് മണിക്കൂര്‍ എടുത്തായിരുന്നു മേക്കപ്പ്. പിന്നീട് ദിവസവും അരമണിക്കൂര്‍ കൊണ്ടൊക്കെ ചെയ്യാന്‍ കഴിഞ്ഞിരുന്നു. പടിപടിയായുള്ള വളര്‍ച്ചയായിരുന്നു കേശുവിന്റേത്. ആദ്യം സ്‌കെച്ച്, പിന്നെ മേക്കപ്പിട്ടു.

Read more

പിന്നെ പല്ല് വെച്ചു, പാന്റ് വലിച്ചു കയറ്റല്‍ അങ്ങനെ ദിവസവും ഓരോന്ന് ആഡ് ചെയ്ത് മൈനൂട്ട് കാര്യങ്ങള്‍ വരെ നോക്കിയുള്ള വളര്‍ച്ചയായിരുന്നു എന്നാണ് ഒരു അഭിമുഖത്തില്‍ നാദിര്‍ഷ വ്യക്തമാക്കുന്നത്. പ്രായമുള്ള ലുക്കിലെത്തിയ ദിലീപിന്റെ ലുക്ക് പോസ്റ്ററുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.