സാമന്തയെ പിരിഞ്ഞപ്പോൾ അവന് വിഷാദം, പക്ഷേ പുറത്തുകാണിച്ചില്ല; ശോഭിത വന്നതോടെ സന്തോഷമായി; തുറന്നുപറഞ്ഞ് നാഗാർജുന

കഴിഞ്ഞ ദിവസമാണ് നാഗചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും വിവാഹനിശ്ചയം കഴിഞ്ഞത്. കുറേ കാലമായി ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ വന്നതിന് പിന്നാലെയായിരുന്നു വിവാഹനിശ്ചയം എന്നതും ശ്രദ്ധേയമാണ്. ഇരുവരുടെയും വിവാഹനിശ്ചയത്തിന് പിന്നാലെ സാമന്തയുമായുള്ള ബന്ധത്തെ പറ്റിയും സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നുണ്ട്. 2017ല്‍ വിവാഹിതരായ സാമന്തയും നാഗചൈതന്യയും നാല് വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2021 ഒക്ടോബറില്‍ ആയിരുന്നു വേര്‍പിരിഞ്ഞത്.

ഇപ്പോഴിതാ സാമന്തയെ പറ്റി നാഗചൈതന്യയുടെ പിതാവ്മ നടനുമായ നാഗാർജുന പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. സാമന്തയുമായുള്ള വിവാഹമോചനത്തിന് ശേഷമുള്ള ദിവസങ്ങൾ നാഗചൈതന്യയ്ക്ക് എളുപ്പമായിരുന്നില്ലെന്നാണ് നാഗർജുന പറയുന്നത്. വിവാഹമോചനം നാഗചൈതന്യയെ വിഷാദത്തിലേക്ക് നയിച്ചുവെന്നും വിഷമമൊന്നും പുറത്തുകാണിച്ചില്ലെന്നും നാഗാർജുന പറയുന്നു.

“സാമന്തയുമായുള്ള വിവാഹ മോചനത്തിന് ശേഷമുള്ള ദിവസങ്ങള്‍ നാഗചൈതന്യയ്ക്കോ ഞങ്ങളുടെ കുടുംബത്തിനോ എളുപ്പമല്ലായിരുന്നു. ഈ വേര്‍പിരിയല്‍ അവനെ വിഷാദത്തിലേക്ക് നയിച്ചു. എന്‍റെ കുട്ടി വിഷമമൊന്നും പുറത്തുകാണിച്ചില്ല. പക്ഷേ എനിക്കറിയാമായിരുന്നു അവന്‍റെ മനസ്. അവന്‍ വീണ്ടും ചിരിക്കുന്നത് കാണുമ്പോള്‍ സന്തോഷം. ശോഭിതയും ചൈതന്യയും നല്ല ജോഡികളാണ്. അവര്‍ പരസ്പരം അഗാധമായി സ്നേഹിക്കുന്നു.” എന്നാണ് ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നാഗാർജുന പറഞ്ഞത്.

അതേസമയം നാഗചൈതന്യയുമായുള്ള വിവാഹ നിശ്ചയത്തിന് ശേഷം ശോഭിത ധൂലിപാലയ്ക്ക് കടുത്ത സൈബർ ആക്രണം നടക്കുന്നുണ്ട്. നാഗചൈതന്യയുടെ കുടുംബം ശോഭിത തകർക്കും, അവരുടെ ജീവിതത്തിൽ ഇനി സന്തോഷമുണ്ടാകില്ല, ഇരുവരും തമ്മിൽ ചേരില്ല തുടങ്ങീ നിരവധി അധിക്ഷേപകരമായ കമന്റുകളാണ് സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുന്നത്.

Read more