ഹോട്ടാണെന്ന് ആളുകള്‍ പറയുന്നത് ഇഷ്ടമല്ല: നമിത പ്രമോദ്

മികച്ച കഥാപാത്രങ്ങളിലൂടെ കുറഞ്ഞ കാലം കൊണ്ട് മലയാളത്തിലെ മുന്‍നിര നായികയായി ഉയര്‍ന്ന നടിയാണ് നമിതാ പ്രമോദ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും നമിത അഭിനയിച്ചു. അതിനാല്‍ തന്നെ നിരവധി ആരാധകരാണ് നമിതയ്ക്കുള്ളത്. എന്നാല്‍ ആളുകള്‍ താന്‍ ഹോട്ടാണെന്ന് പറയുന്നത് ഇഷ്ടമല്ലെന്നാണ് നമിത പറയുന്നത്.

റെഡ് എഫ് എമ്മുമായുള്ള അഭിമുഖത്തില്‍ അവതാരകന്റെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു നമിത. അത് ഹോട്ട് എന്ന കമന്റ് ആണെന്നായിരുന്നു നമിതയുടെ മറുപടി. ആ വിശേഷണം തനിക്ക് ഇഷ്ടമല്ലെന്ന നമിത പറഞ്ഞു. ഒരു അവാര്‍ഡ് വേദിയിലോ മറ്റോ വച്ച് ആരെങ്കിലും അങ്ങനെ വിശേഷിപ്പിച്ചാല്‍ ചിരിച്ച് നന്ദി പറയുമായിരിക്കും, പക്ഷേ മനസ്സില്‍ വലിയ സന്തോഷമൊന്നും തോന്നില്ലെന്നും നമിത പറഞ്ഞു.

Read more

അല്‍മല്ലു ആണ് തിയേറ്ററുകളിലെത്തിയ നമിത പ്രമോദിന്റെ ഏറ്റവും പുതിയ ചിത്രം. ജനപ്രിയന്‍, റോമന്‍സ്, ഹാപ്പി ജേര്‍ണി, ഷാജഹാനും പരീക്കുട്ടിയും, വികടകുമാരന്‍ എന്നിവയ്ക്ക് ശേഷം ബോബന്‍ സാമുവല്‍ ഒരുക്കുന്ന ചിത്രമാണ് അല്‍ മല്ലു. നമിത പ്രമോദ് കേന്ദ്രകഥാപാത്രമായ ചിത്രം ംസമകാലീന പ്രവാസ ലോകത്തെ ഒരു മലയാളി പെണ്‍കുട്ടിയുടെ കഥയാണ് പ്രേക്ഷകരുടെ മുന്നില്‍ അവതരിപ്പിക്കുന്നത്.