അങ്ങനെ ചൂസ് ചെയ്യാന്‍ നോക്കിയാ ഞാന്‍ വീട്ടിലിരിക്കത്തേ ഉള്ളൂ, അരി വാങ്ങണ്ടേ: നന്ദു

ക്യാരക്ടര്‍ റോളുകളില്‍ മലയാള സിനിമയില്‍ സജീവമായ താരങ്ങളില്‍ ഒരാളാണ് നന്ദു. ചെറിയ റോളുകളില്‍ നിരവധി സിനിമകളില്‍ നന്ദു എത്തിയിട്ടുണ്ട്. കോമഡി റോളുകള്‍ക്കൊപ്പം തന്നെ സീരിയസ് വേഷങ്ങളിലും നന്ദു തിളങ്ങി. മലയാളത്തിലെ മുന്‍നിര സംവിധായകരുടെ സിനിമകളിലെല്ലാം നന്ദു അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സിനിമകളില്‍ വേഷങ്ങള്‍ തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് നടന്‍. കൗമുദി ടിവിയുമായുള്ള അഭിമുഖത്തിലായിരുന്നു നടന്റെ വെളിപ്പെടുത്തല്‍.

മോഹന്‍ലാലോ മമ്മൂട്ടിയോ ഒരു തിരക്കഥ വേണ്ടെന്ന് വെച്ചാല്‍ അവര്‍ സ്‌ക്രിപ്റ്റ് കംപ്ലീറ്റ് പൊളിച്ചെഴുതും. എന്നാല്‍ ഞാനോ ഈ തിരക്കഥ ശരിയായില്ലെന്ന് പറഞ്ഞാല്‍ പൊയ്‌ക്കോളാന്‍ പറയും. നൂറു കണക്കിന് ആളുകള്‍ ഈ വേഷത്തിനായി തയ്യാറായി നില്‍പ്പുണ്ട്. സംവിധായകന് നമ്മളെ വേണമെന്ന് തോന്നിയാല്‍ പോയി ചെയ്യുക അത്രമാത്രം.

Read more

അതേസമയം ഒരു കഥാപാത്രം ഞാന്‍ വേണ്ടെന്നു വെച്ചിട്ടുണ്ട്. കാരണം സ്പിരിറ്റ് സിനിമയിലെ അതേ കഥാപാത്രമാണ് മദ്യപാനി. മണിയെന്നല്ല പേരെന്ന് മാത്രം. അതു കൊണ്ട് തന്നെ ഞാന്‍ ചെയ്യില്ലെന്ന് തീര്‍ത്ത് പറഞ്ഞു അദ്ദേഹം പറയുന്നു.