ഞാന്‍ ആരാണ് എന്നതിന് കാരണം സിബി അങ്കിളാണ്; വിതുമ്പി നവ്യ നായര്‍

മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയ താരം നവ്യ നായര്‍ സിനിമാരംഗത്തേക്ക് ഒരു ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേള എടുത്ത ഇവര്‍ നീണ്ട നാളുകള്‍ക്ക് ശേഷമാണ് ഒരുത്തിയില്‍ അഭിനയിക്കുന്നത്.

ഇപ്പോഴിതാ മാതംഗി സ്‌കൂള്‍ ഓഫ് പെര്‍ഫോമിങ് ആര്‍ട്‌സിന്റെ ഉദ്ഘാടന വേദിയില്‍ വികാരഭരിതയായ നവ്യയുടെ വാക്കുകളാണ് ശ്രദ്ധനേടുന്നത്.ധന്യ ആയിരുന്ന തന്നെ നവ്യ എന്ന അറിയപ്പെടുന്ന വ്യക്തിയാക്കിയാത് സിബി മലയില്‍ ആണെന്നും ഇതുവരെ തന്റെ ഒപ്പം നിന്നതില്‍ നന്ദിയെന്നും നവ്യ പറഞ്ഞു.

ശരിക്കും എന്റെ പേര് ധന്യ എന്നാണ്. നവ്യ എന്ന പേര് കേരളത്തില്‍ ഇന്ന് അറിയപ്പെടാന്‍ കാരണം സിബി അങ്കിള്‍ ആണ്. ആ പേര് ഇട്ട് തന്നത് അദ്ദേഹമാണ്. ഞാന്‍ ആരാണ് എന്നതിന് കാരണം സിബി അങ്കിളാണ്. എന്റെ ഭാഗമായതില്‍ ഒരുപാട് നന്ദി’, നവ്യ നായര്‍ പറഞ്ഞു.

Read more

ശാസ്ത്രീയ നൃത്തരൂപങ്ങളുടെ പ്രചാരണവും പഠനവും ലക്ഷ്യമിടുന്നതാണ് നവ്യയുടെ മാതംഗി സ്‌കൂള്‍ ഓഫ് പെര്‍ഫോമിങ് ആര്‍ട്‌സ്. ലോകപ്രശസ്ത ഭരതനാട്യം നര്‍ത്തകി പ്രിയദര്‍ശിനി ഗോവിന്ദും സൂര്യ കൃഷ്ണമൂര്‍ത്തിയും ചേര്‍ന്നാണ് കൊച്ചി പടമുകളില്‍ ലീഡര്‍ കെ കരുണാകരന്‍ റോഡില്‍ പ്രവര്‍ത്തനം തുടങ്ങിയ സ്ഥാപനം ഉദ്ഘാടനം ചെയ്തത്.