തെന്നിന്ത്യന്‍ സിനിമാലോകത്ത് ലേഡി സൂപ്പര്‍ സ്റ്റാറായി വാഴുകയാണ് നടി നയന്‍താര. മലയാള സിനിമയിലൂടെ എത്തി തമിഴകത്തിന്റെ താരറാണി പട്ടം കൈപ്പിടിയിലൊതുക്കിയ നയന്‍സ് കോമേഴ്ഷ്യല്‍ സിനിമകള്‍ പോലെ തന്നെ നായികാപ്രാധാന്യമുള്ള സിനിമകളും സൂപ്പര്‍ ഹിറ്റാക്കി അതിവേഗമാണ് തെന്നിന്ത്യന്‍ സിനിമാരംഗത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ചത്. ഇപ്പോഴിതാ തന്റെ പ്രണയ പരാജയങ്ങളെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് നയന്‍താര.
“വിശ്വാസം എന്നൊന്നില്ലെങ്കില്‍ അവിടെ പിന്നെ പ്രണയമില്ല. പരസ്പര വിശ്വാസം നഷ്ടപ്പെട്ടു പോയവര്‍ക്കൊപ്പം ജീവിക്കുന്നതിലും ഭേദം ഒറ്റയ്ക്ക് നില്‍ക്കുകയാണെന്ന തോന്നലിലാണ് ഞാന്‍ ആ പ്രണയബന്ധങ്ങള്‍ ഉപേക്ഷിച്ചത്. വേര്‍പിരിയല്‍ അത്ര എളുപ്പമായിരുന്നില്ല. കരിയറും സിനിമയിലെ സുഹൃത്തുക്കളുമാണ് ആ സങ്കടങ്ങളില്‍ നിന്നൊക്കെ കര കയറാന്‍ എന്നെ സഹായിച്ചത്.” അടുത്തിടെ ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ നയന്‍താര പറഞ്ഞു.
Read more
തമിഴില്‍ നയന്‍താര ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ സമയത്ത് നടന്‍ സിമ്പുവുമായി പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പിന്നീട് നടന്‍ പ്രഭുദേവയുമായി ഉണ്ടായിരുന്ന പ്രണയം വിവാഹത്തിലേക്ക് വരെ നീങ്ങിയെങ്കിലും അതിനു മുന്നേ ഇരുവരും ബന്ധം അവസാനിപ്പിച്ചു. ഇപ്പോള്‍ സംവിധായകന്‍ വിഘ്നേശ് ശിവനുമായി അഞ്ച് വര്‍ഷത്തോളമായി നയന്‍താര പ്രണയത്തിലാണ്. വിഘ്നേശ് സംവിധാനം ചെയ്ത “നാനും റൌഡി താന്‍” എന്ന ചിത്രത്തില്‍ നയന്‍താര അഭിനയിച്ചപ്പോള്‍ തുടങ്ങിയ സൗഹൃദമാണ് ഇവരുടേത്. സിനിമാതിരക്കുകള്‍ക്കിടയിലും ഇരുവരും തമ്മില്‍ കാണാനും സംസാരിക്കാനും സമയം കണ്ടെത്താറുണ്ട്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ആരാധകര്‍ക്കായ് പങ്കുവെയ്ക്കാറുമുണ്ട്.