കേന്ദ്രഭരണ പ്രദേശമായ മാഹിയില്‍ വച്ച് തനിയ്ക്ക് ഉണ്ടായ അനുഭവത്തെ തുറന്നുപറഞ്ഞ് നസീര്‍ സംക്രാന്തി. മാഹി എനിക്ക് നല്ല പരിചിതമാണ് എന്ന് സംക്രാന്തി പറഞ്ഞപ്പോള്‍, അവിടെ പ്രോഗ്രാമിന് പോയിട്ടുണ്ടോ എന്ന ചോദ്യത്തിന് അതല്ല, ഇവിടെ കിട്ടുന്നതിലും വിലകുറവില്‍ മദ്യം അവിടെ കിട്ടും എന്നായിരുന്നു സംക്രാന്തിയുടെ മറുപടി.
ഒരിക്കല്‍ ഞങ്ങള്‍ മാഹിയില്‍ ഒരു പരിപാടിയ്ക്ക് വേണ്ടി പോയപ്പോള്‍, വെളുപ്പിനെ തന്നെ അവിടെ എത്തി. കട തുറന്ന് സാധനം വാങ്ങാന്‍ വേണ്ടി കാത്തിരിയ്ക്കുകയായിരുന്നു ഞങ്ങള്‍. അപ്പോള്‍ ഒരാള്‍ വന്നിട്ട് പറഞ്ഞു, ‘ഇന്ന് ഇവിടെ തുറക്കില്ല, ഇവിടെ അവധിയാണ്’ എന്ന്. സാധനം എന്റെ കൈയ്യിലുണ്ട് എന്ന് അയാള്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ പിരിവിട്ട് സാധനം വാങ്ങി.
Read more
കുപ്പി തന്നതും, പൈസ വാങ്ങി അയാള്‍ ഒറ്റ ഓട്ടമായിരുന്നു. നോക്കിയപ്പോള്‍ തന്നിരിയ്ക്കുന്നത് മണ്ണെണ്ണയാണ്. അതില്‍ കളര്‍ ചേര്‍ത്തിരിക്കുകയായിരുന്നു. മാത്രവുമല്ല, അവിടെ അന്ന് സ്ട്രൈക്കും ഉണ്ടായിരുന്നില്ല. കുറച്ച് നേരം കൂടെ കഴിഞ്ഞാല്‍ കടകള്‍ തുറക്കുമായിരുന്നു. അന്ന് നല്ല അസ്സലായി പറ്റിക്കപ്പെട്ടു- നസീര്‍ സംക്രാന്തി പറഞ്ഞു.