ഏഴു വര്‍ഷം മുമ്പ് പറഞ്ഞ അതേ യെസ് ഞാന്‍ അന്നും പറഞ്ഞു.. ലോക്ഡൗണിലും കാണാന്‍ ഒട്ടും ബുദ്ധിമുട്ടേണ്ടി വന്നില്ല; പ്രണയത്തെ കുറിച്ച് നിക്കി ഗല്‍റാണി

ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് നടി നിക്കി ഗല്‍റാണിയും നടന്‍ ആദി പിനിസെട്ടിയും വിവാഹിതരായത്. മാര്‍ച്ച് 24ന് ആയിരുന്നു ഇരുവരുടെയും വിവാഹം. തങ്ങളുടെ പ്രണയ കാലത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി നിക്കി ഗല്‍റാണി ഇപ്പോള്‍. ഷൂട്ടിംഗ് തിരക്ക് ആണെങ്കിലും തങ്ങള്‍ കാണാതിരുന്നിട്ടില്ല എന്നാണ് നിക്കി പറയുന്നത്.

സിനിമകളുടെ തിരക്കിനിടയിലാണ് തങ്ങളുടെ പ്രണയം വളര്‍ന്നത്. ചില സിനിമകളില്‍ തങ്ങള്‍ തന്നെയാകും നായികാനായകന്മാര്‍. അങ്ങനെയല്ലെങ്കിലും പരസ്പരം കാണാന്‍ ഒട്ടും ബുദ്ധിമുട്ടേണ്ടി വന്നില്ല. കാരണം തങ്ങള്‍ താമസിക്കുന്നത് ഒരേ അപാര്‍ട്‌മെന്റിലാണ്, താന്‍ എട്ടാം നിലയിലും ആദി പതിനാറാം നിലയിലും.

രണ്ടുപേരുടെയും കുടുംബവും കൂടെയുണ്ട്. സത്യം പറഞ്ഞാല്‍ ലോക്ഡൗണ്‍ കാലത്തു പോലും പരസ്പരം കാണാതിരുന്നുള്ള വിരഹം ഉണ്ടായിട്ടില്ല. വിവാഹത്തലേന്ന് ഹല്‍ദി ചടങ്ങുകള്‍ക്ക് പുറമേ സുഹൃത്തുക്കളെല്ലാം ഒത്തുകൂടിയുള്ള മെഹന്ദി ആഘോഷവും ഉണ്ടായിരുന്നു. പാട്ടും ഡാന്‍സുമായി ആഘോഷിക്കുന്നതിനിടെ ഒരു നിമിഷം വേദി നിശബ്ദമായി.

Read more

നോക്കുമ്പോള്‍ അതാ സ്റ്റേജിനു നടുവില്‍ ആദി. തന്നെ അരികിലേക്ക് വിളിച്ച് കൈപിടിച്ച് ചേര്‍ത്തു നിര്‍ത്തി. പിന്നെ, മുന്നില്‍ മുട്ടുകുത്തിയിരുന്ന് ഒരു ചോദ്യം, ‘വില്‍ യൂ മാരി മീ…’ ഏഴുവര്‍ഷം മുമ്പ് ‘യെസ്’ എന്നു പറഞ്ഞ അതേ സന്തോഷത്തോടെ താന്‍ മറുപടി നല്‍കി എന്നാണ് ഒരു അഭിമുഖത്തില്‍ നിക്കി പറയുന്നത്.