ബോളിവുഡില്‍ സ്വന്തമായൊരു ഇടം കണ്ടെത്തിയ നടിയാണ് ഫ്രഞ്ച് വംശജയായ കല്‍ക്കി . തെന്നിന്ത്യന്‍ സിനിമകളിലും ഒടിടി സീരീസുകളിലും നടി അഭിനയിച്ചിട്ടുണ്ട്. ഒരു ഘട്ടത്തിൽ ഒന്നിലധികം പ്രണയങ്ങൾ തനിക്കുണ്ടായിരുന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം ഇപ്പോൾ. പോളിഅമോറസ് ബന്ധങ്ങളെക്കുറിച്ച് ഹൗട്ടര്‍ഫ്‌ളൈയ്ക്ക് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കല്‍ക്കി.
‘ഞാനിപ്പോള്‍ വിവാഹിതയാണ്. മാത്രമല്ല ഒരു കുട്ടിയുമുണ്ട്. എനിക്ക് അതിനുള്ള സമയമുണ്ടെന്ന് ഞാൻ കരുതുന്നില്ല.കാരണം സ്വന്തം പങ്കാളിയെ കാണാന്‍ പോലും എനിക്ക് സമയം കിട്ടുന്നില്ല. പക്ഷെ മുമ്പ് എന്റെ ജീവിതത്തില്‍ അങ്ങനെ സംഭവിച്ചിട്ടുണ്ട്. അതിൽ കൃത്യമായ നിയമങ്ങളും അതിര്‍ വരമ്പുകളും വ്യക്തമായിരിക്കണം’ കൽക്കി പറഞ്ഞു.
‘ചെറുപ്പത്തിൽ എനിക്ക് അത്തരം ബന്ധങ്ങളോടുള്ള സമീപനം വ്യത്യസ്തമായിരുന്നു. സെറ്റിൽ ആകുന്നതിനോട് എനിക്ക് താത്‌പര്യം ഉണ്ടായിരുന്നില്ല. പോളിഅമോറസ് ചിലരിൽ വർക്ക് ആകും. എന്നാൽ എനിക്ക് അത് ജീവിതത്തിലെ ഒരു പരീക്ഷണ ഘട്ടമായിരുന്നു’
‘ഒരുപക്ഷേ അത് നിങ്ങളുടെ സർക്കിളിൽ നിന്ന് ആകണമെന്നില്ല. ഒരു ബഹുസ്വര ബന്ധത്തിൽ അത്രയും ആഴത്തിൽ പോകാനാകുമെന്ന് കരുതുന്നില്ല. ജീവിതകാലം മുഴുവന്‍ അത്തരം ബന്ധത്തിലേര്‍പ്പെടുകയും കുട്ടികള്‍ക്ക് ജന്മം നല്‍കുകയും ചെയ്തവരേയും എനിക്കറിയാമെങ്കിലും. എന്നെ സംബന്ധിച്ചിടത്തോളം, ഇത് എൻ്റെ ജീവിതത്തിൽ വളരെ വ്യത്യസ്തമായ ഒരു കാലഘട്ടമായിരുന്നു’ എന്നും കൽക്കി പറഞ്ഞു.