മലയാളത്തിലെ ഏക്കാലത്തെയും ക്ലാസിക് സിനിമയായാണ് മണിചിത്രത്താഴ്. മലയാളി പ്രേക്ഷകർക്കിടയിൽ ഇന്നും സൂപ്പർഹിറ്റായ ചിത്രത്തിൽ. ഫാസിലിന് ഒപ്പം മറ്റ് നാല് സംവിധായകർ കൂടി എത്തിയിരുന്നു. സഫാരി ടിവി നടത്തിയ പരിപാടിക്കിടെയാണ് ഇക്കാര്യത്തെക്കുറിച്ച് സിദ്ധിക്ക് സംസാരിച്ചത്. താൻ-ലാൽ, സിബി മലയിൽ, പ്രിയദർശൻ എന്നിവരും സിനിമയുടെ ചില ഭാഗങ്ങൾ ചിത്രീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങൾ നാല് പേരുടെയും സംവിധാനത്തിലെ തുടക്ക കാലഘട്ടമായിരുന്നു അത്. ഫാസിൽ ഞങ്ങൾക്കെല്ലാം ഗുരു തുല്യനുമായിരുന്നു. വിഷുവിന് സിനിമ റിലീസ് ചെയ്യണമെന്നതിനാലാണ് ഫാസിൽ നാല് പേരുടെയും സഹായം തേടിയത്. ഫാസിൽ സാറിന്റെ സ്ക്രിപ്റ്റ് എപ്പോഴും ഞങ്ങൾ വായിക്കും. ഞങ്ങളുടെ കഥകൾ അദ്ദേഹത്തോടും പറയും. അങ്ങനെ പോവുന്ന കാലഘട്ടത്തിലാണ് മണിച്ചിത്രത്താഴിന്റെ ഷൂട്ടിംഗ്.
അന്ന് താനും ലാലും പിരിഞ്ഞിട്ടില്ല. ഫാസിൽ സർ ഒരു ദിവസം പറഞ്ഞു മണിച്ചിത്രത്താഴ് വിഷു റിലീസിനാണ് പ്ലാൻ ചെയ്യുന്നതെന്ന്. പക്ഷെ അപ്പോഴേക്കും ഷൂട്ടിംഗ് തീരില്ല. അതിനാൽ രണ്ട് യൂണിറ്റ് വർക്ക് ചെയ്യേണ്ടി വരും. ഒരു യൂണിറ്റിൽ നിങ്ങൾക്ക് വർക്ക് ചെയ്യാമോ എന്ന് ചോദിച്ചു. സ്ക്രിപ്റ്റ് നന്നായി ഞങ്ങൾക്ക് അറിയാമായിരുന്നകൊണ്ട്. ഓക്കെ പാച്ചിക്കാ ഞങ്ങൾ ചെയ്യാമെന്ന് പറഞ്ഞു.
ഒരേ സ്ഥലത്തായിരുന്നു രണ്ട് യൂണിറ്റും. തൃപ്പൂണിത്തറ പാലസ് ആയിരുന്നു ലൊക്കേഷൻ. മണിച്ചിത്രത്താഴിന്റെ ആദ്യത്തെ ക്യാമറമാൻ വേണു ആയിരുന്നു. ഞങ്ങളുടെ രണ്ടാം യൂണിറ്റിന്റെ ക്യാമറമാൻ ആയി ആനന്ദകുട്ടൻ വന്നു. വേണുവിനെ ഞങ്ങളുടെ യൂണിറ്റിലേക്ക് മാറ്റുകയും കുട്ടേട്ടൻ ഫാസിൽ സാറിനൊപ്പം വർക്ക് ചെയ്യുകയും ചെയ്തു. കോമഡി രംഗങ്ങളാണ് ഞങ്ങൾ ഷൂട്ട് ചെയ്തത്’
ഇന്നസെന്റ് ചേട്ടൻ, ലളിത ചേച്ചി, ഗണേശൻ, ശോഭന തുടങ്ങിയവരുടെ സീനുകൾ എടുത്തു. ലാലിന്റെ കുറച്ച് സീനുകളെ എടുത്തിട്ടുള്ളൂ. ഞങ്ങളുടെ ഭാഗം കഴിഞ്ഞ ശേഷമാണ് സിബി മലയിൽ ചിത്രത്തിലേക്ക് വരുന്നത്. സിബി കുറച്ച് ഷൂട്ട് ചെയ്തു. സിബി പോയ ശേഷമാണ് പ്രിയദർശൻ വന്നത്. പ്രിയദർശൻ ഫാസിൽ സാറിന്റെ ശിഷ്യൻ അല്ലെങ്കിലും ഫാസിൽ സാറെന്നാൽ പ്രിയനെ സംബന്ധിച്ചിടത്തോളം മാനസിക ഗുരുവാണ്.
Read more
ഞങ്ങൾ നാല് പേരും സെക്കന്റ് യൂണിറ്റിൽ വർക്ക് ചെയ്താണ് ആ സിനിമ തീർത്തത്’പല സംവിധായകർ എടുത്തതാണെന്ന് സിനിമ കാണുമ്പോൾ മനസ്സിലാവില്ല. അതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന് ചെയ്ത എല്ലാവർക്കും ഫാസിൽ സാറിന്റെ സിനിമകൾ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ സ്റ്റെെൽ അറിയാവുന്നവരാണ്. ആ പാറ്റേണിൽ നിന്ന് മാറാതെയാണ് എല്ലാവരും ചെയ്തത്. രണ്ടാമത്തെ കാരണം എഡിറ്റ് ചെയ്തത് മുഴുവൻ ഫാസിൽ സാറാണ്. എഡിറ്റിംഗിലാണ് സിനിമയുടെ താളം ഇരിക്കുന്നത്. നാല് സംവിധായകർ ഷൂട്ട് ചെയ്തതും എഡിറ്റ് ചെയ്ത് ഓർഡറാക്കിയത് ഫാസിൽ സാറായിരുന്നുവന്നും അദ്ദേഹം കൂട്ടിച്ചേർത്തു.