മാതാപിതാക്കള്‍ വിവാഹത്തിന് നിര്‍ബന്ധിക്കുന്നു; തുറന്നുപറഞ്ഞ് തമന്ന

തന്റെ വിവാഹത്തെക്കുറിച്ച് ആരാധകരോട് മനസ്സുതുറന്ന് നടി തമന്ന. തന്റെ മാതാപിതാക്കള്‍ക്ക് താന്‍ വിവാഹം കഴിച്ച് കാണണമെന്ന ഒരേയൊരു ആഗ്രഹമേ ഉള്ളൂവെന്ന് തമന്ന പറയുന്നു.

‘എന്റെ മാതാപിതാക്കളും ഇന്ത്യയിലെ എല്ലാ അച്ഛനമ്മമാരെയും പോലെയാണ്. മകളെ വിവാഹം കഴിപ്പിക്കുന്നതാണ് നമ്മുടെ മാതാപിതാക്കള്‍ക്ക് സന്തോഷം നല്‍കുന്നത്.പക്ഷെ എനിക്ക് സിനിമാ സെറ്റുകളാണ് സന്തോഷം നല്‍കുന്നത്. ഇപ്പോള്‍ എനിക്ക് വിവാഹത്തെക്കുറിച്ച് ചിന്തിക്കാന്‍ സമയമമില്ല,’ തമന്ന പറഞ്ഞു.

സുന്ദരിയായ ഒരു നായികയെ സ്‌ക്രീനില്‍ കാണുന്നത് ഞാനും ആസ്വദിക്കുന്നു. എന്നാല്‍ 17 വര്‍ഷത്തോളമായി ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുന്ന ആളെന്ന നിലയില്‍ സിനിമകളോടുള്ള തന്റെ മനോഭാവം മാറിയെന്നാണ് തമന്ന പറഞ്ഞത്.

Read more

32 കാരിയായ തമന്ന സിനിമകളുടെ തിരക്കിലാണ്. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കും കടന്നു വരാന്‍ ഒരുങ്ങുകയാണ് അവര്‍. 2005 ലാണ് തമന്ന അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. ഇക്കാലയളവിനിടയില്‍ നിരവധി ഹിറ്റ് സിനിമകളില്‍ നടി നായികയായിട്ടുണ്ട്.